സൂചികയില്‍ 1046 പോയിന്റ് ഇടിവ്
മുംബൈ: പരിഭ്രാന്തരായ നിക്ഷേപകര്ക്ക് വിറ്റഴിക്കല് ജ്വരം പിടിപെട്ടപ്പോള് വിപണിയില് രക്തച്ചൊരിച്ചിലിന്റെ ദുഃഖവെളളിയാഴ്ച. ഓഹരിവിപണിയിലെ ദുര്ദിനമായി ചരിത്രത്തില് രേഖപ്പെടുത്തുന്ന ദിവസത്തില് സെന്സെക്സില് 1070 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയില് 359 പോയിന്റിന്റെ ഇടിവുമുണ്ടായി.
സെന്സെക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില് മൂന്നാം സ്ഥാനമാണ് ദുഃഖവെളളി കയ്യടക്കിയത്. നിഫ്റ്റിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഇടിവും. ഇതോടെ അമേരിക്കയും യൂറോപ്പും അകപ്പെട്ട സാന്പത്തിക മാന്ദ്യത്തിന്റെ പിടിയില് ഏഷ്യയും അമരുന്നുവെന്നാണ് വിദഗ്ധര് നല്കുന്ന സൂചന. അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളില് നിന്ന് ഇന്ത്യയിലെ വിപണിയിലേയ്ക്ക് ഒഴുകിയെത്തിയ പണത്തിന്റെ വരവ് നിലച്ചതാണ് ദിവസങ്ങളായി തുടരുന്ന തകര്ച്ചയ്ക്ക് കാരണം. ഇരുപതിനായിരം കടന്നു മുന്നേറിയ സൂചികയാണ് മാന്ദ്യത്തിന്റെ കയങ്ങളില് ഒരിറ്റു ശ്വാസത്തിന് കേഴുന്നത്.
റിസര്വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാനയത്തിലെ നിരക്കുകള് മുന്വര്ഷത്തേതു തന്നെയായി നിലനില്ക്കുന്നത് ഓഹരി വിപണിയെ അന്പരപ്പിച്ചിട്ടുണ്ട്. 2008-09ലെ വളര്ച്ചാ നിരക്ക് 7.5-8 ശതമാനമായി പരിമിതപ്പെടുത്തിയതും നിക്ഷേപകരെ നിരാശരാക്കി.
റിയല്റ്റി ഓഹരികള്ക്കാണ് ഏറ്റവുമധികം ക്ഷീണം നേരിട്ടത്. റിയല്റ്റി സൂചിക 24.4 ശതമാനമാണ് ഇടിഞ്ഞത്. യൂണിടെക് കന്പനിയുടെ ഓഹരി ഒറ്റദിവസം കൊണ്ട് 51.3 ശതമാനം താഴ്ന്നു. ബാങ്കിംഗ് ഇന്ഡെക്സിലാകട്ടെ 14.8 ശതമാനത്തിന്റെ ഇടിവുമുണ്ടായി.
കോടാക് ബാങ്കിന്റെ ഓഹരികള് 20.7 ശതമാനം പൊളിഞ്ഞപ്പോള് ഒബിസി, ഐസിഐസിഐ, ആക്സിസ് ബാങ്കുകള് എന്നിവയ്ക്ക് 14 ശതമാനം നഷ്ടം നേരിട്ടു.
ലോകമെങ്ങുമുളള ഓഹരിവിപണികളില് നിക്ഷേപകരുടെ ചൊരച്ചൊരിച്ചില് തുടരുകയാണ്. 2003 മാര്ച്ചിനു ശേഷമുളള ഏറ്റവും വലിയ തകര്ച്ചയാണ് നിക്കി നേരിട്ടത്. യൂറോപ്പിലെ വിപണികള്ക്കും മറിച്ചല്ല അനുഭവം. ജര്മ്മന് വിപണി അഞ്ചു ശതമാനവും ബ്രിട്ടണ് വിപണി 3.6 ശതമാനവും തകര്ച്ച നേരിട്ടു. മറ്റൊരു പ്രധാന വിപണിയായ ഹോങ്കോംഗില് 8.3 ശതമാനമാണ് നഷ്ടം.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications