Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്‌മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ മലയാളികള്‍ തന്നെ

Abdhul Rahim and Fayazതിരുവനന്തപുരം: ജമ്മു കശ്‌മീരിലെ അതിര്‍ത്തി ജില്ലയായ കുപ്‌വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌ മലയാളികള്‍ തന്നെയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

കണ്ണൂര്‍ തയ്യില്‍ മൈതാനപ്പിള്ളി ടികെ ഹൗസില്‍ ഹംസയുടെ മകന്‍ മുഹമ്മദ്‌ ഫയാസ്‌, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത്‌ ചെട്ടിപ്പടി സ്വദേശി അബ്ദുറഹിം എന്നിവരാണ്‌ കശ്‌മീരില്‍ കൊല്ലപ്പെട്ടതെന്നാണ്‌ സൂചന. ഒക്ടോബര്‍ ഏഴിനാണ്‌ ഇവര്‍ കൊല്ലപ്പെട്ടത്‌.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ്‌ നടക്കുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ അന്വേഷിയ്‌ക്കുമെന്ന്‌ അറിയിച്ചു. കശ്‌മീര്‍ ഇന്റലിജന്റസ്‌ വിങിന്റെ അന്വേഷണത്തിലാണ്‌ കൊല്ലപ്പെട്ട ഇരുവരും മലയാളികളാണെന്ന വിവരം സംസ്ഥാന പോലീസിനെ അറിയിച്ചത്.

വിവരം ലഭിച്ചയുടന്‍ കണ്ണൂര്‍ എസ്‌പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഫയാസിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. റെയ്‌ഡില്‍ ഫയാസിനെക്കുറിച്ചുള്ള പല വിവരങ്ങളും പോലീസിന്‌ ലഭിച്ചതായി സൂചനയുണ്ട്‌.

മുഹമ്മദ്‌ ഫയാസ്‌ നാട്ടില്‍ ചില കേസുകളില്‍ പ്രതിയാണ്‌. ഒരു മാല പൊട്ടിയ്‌ക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ ഇയാളെ ചക്കരക്കല്‍ പോലീസ്‌ നേരത്തെ അറസ്‌റ്റു ചെയ്‌തിരുന്നു.

കശ്‌മീരില്‍ കൊല്ലപ്പെട്ടുവെന്ന്‌ വിവരം ലഭിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി റഹീമിന്റെ വീട്ടില്‍ വ്യാഴാഴ്‌ച രാത്രി പത്തരയോടെ പോലീസ്‌ റെയ്‌ഡ്‌ നടത്തി. 2004 ആലുവയ്‌ക്കടുത്ത്‌ പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയുടെ മോചനമാവശ്യപ്പെട്ട്‌ ബസ്‌ കത്തിച്ച കേസിലെ രണ്ടാം പ്രതിയാണ്‌ റഹീം.

പ്രദേശത്തെ അറിയപ്പെടുന്ന പിഡിപി പ്രവര്‍ത്തകനായ അബ്ദുറഹിം ഒക്ടോബര്‍ ആദ്യവാരം വീട്ടിലെത്തിയിരുന്നെങ്കിലും പിതാവ്‌ വീട്ടില്‍ കയറാന്‍ സമ്മതിയ്‌ക്കാത്തതിനാല്‍ തിരികെ പോകുകയായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌.

‌അതിര്‍ത്തി പ്രദേശമായ കുപ്‌വാരയിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചലിലാണ്‌ സൈന്യം ഇവരെ കണ്ടെത്തിയത്‌. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെടുകയായിരുന്നു.

കശ്‌മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട്‌ മലയാളികള്‍ കൊല്ലപ്പെട്ട സംഭവം ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+