Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലേഗാവ്‌ സ്‌ഫോടനം: മുന്‍ പട്ടാളക്കാരും സന്യാസിനിയും അറസ്റ്റില്‍

മുംബൈ: മാലേഗാവ്‌, മോദാസ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ ഒരു സന്യാസിനിയെയും രണ്ട്‌ വിമുകത ഭടന്‍മാരെയും കൂടി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

വ്യാഴാഴ്‌ച ഒരു സന്യാസിനി ഉള്‍പ്പെടെ മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു. ഇവരെ നവംബര്‍ മൂന്ന്‌ വരെ റിമാന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌. മാലേഗാവ്‌ സ്‌ഫോടനത്തിന്‌ പിന്നില്‍ പതിനാറോളം പേര്‍ക്ക്‌ പങ്കുള്ളതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.

സ്‌ഫോടനവസ്‌തുക്കള്‍ പ്രയോഗിക്കാനുള്ള പരിശീലനം നല്‌കിയത്‌ കസ്റ്റഡിയിലുള്ള വിമുക്ത ഭടന്‍മാരാണെന്നാണ്‌ പോലീസിന്റെ നിഗമനം.

ഇതിനിടെ മാലേഗാവ്‌, മോദാസ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകരാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന്‌ എബിവിപി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ സംഘം നാസിക്കിലെ എബിവിപി ഓഫീസ്‌ അടിച്ചു തകര്‍ത്തു.ഓഫീസിലുണ്ടായിരുന്ന എബിവിപി നേതാക്കളെ ഇവര്‍ കരിപൂശുകയും ചെയ്‌തു.

ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലുള്ള സന്യാസിനി പ്രഗ്യാസിങ്‌ താക്കൂര്‍ എബിവിപിയുടെ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.

രാഷ്ട്രീയ ജാഗരണ്‍ മഞ്ചിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഹിന്ദു ജാഗരണ്‍ മഞ്ച്‌, ജയ്‌ വന്ദേമാതരം, ജന കല്യാണ്‍ സമിതി, ധര്‍മ ശക്തി സേന, സനാതനന്‍ സന്‍സ്‌ത തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.

ഇന്ത്യന്‍ മുജാഹിദ്ദീന്റെയും മറ്റും തീവ്രവാദത്തെ പ്രതിരോധിയ്‌ക്കാനാണ്‌ ഇത്തരം സംഘടനകള്‍ രൂപീകരിയ്‌ക്കപ്പെട്ടതെന്ന്‌ പോലീസ്‌ പറയുന്നു.

ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയിലുള്ള മൂന്നു പേരില്‍ നിന്ന്‌ മൊബൈല്‍ ഫോണുകളും തീവ്രവാദം പ്രചരിപ്പിയ്‌ക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+