സാമ്പത്തിക പ്രതിസന്ധി: 25% ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന് തൊഴില് മേഖലയെയും കടന്നാക്രമിക്കുന്നു.
രാജ്യത്തെ ഏഴ് പ്രധാന വ്യവസായിക മേഖലകളില് നിന്ന് ഏതാനും ദിവസങ്ങള്ക്കുള്ളില് 25-30 ശതമാനം തൊഴിലാളികളെ പിരിച്ചു വിടുമെന്ന് വാണിജ്യ വ്യവസായ സംഘടനയായ അസോചമിന്റെ സര്വെ വെളിപ്പെടുത്തുന്നത്.
വിവിധ കമ്പനികളിലെ മനുഷ്യവിഭവശേഷി വകുപ്പ് തലവന്മാര് നല്കിയ വിവരങ്ങള് പ്രകാരമാണ് അസോചം ഇത്തരമൊരു വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്.
ഐടി-ബിപിഒ അനുബന്ധ മേഖലകള്, ഉരുക്ക്, സിമന്റ്, സാമ്പത്തിക സേവനം, നിര്മാണ മേഖല, വ്യോമയാനം, റിയല് എസ്റ്റേറ്റ് എന്നീ രംഗങ്ങളില് പ്രവര്ത്തിയെടുക്കുന്നവരാണ് മുഖ്യമായും പിരിച്ചു വിടല് ഭീഷണി അഭിമുഖീകരിയ്ക്കുന്നത്.
വായപാ ലഭ്യതയില് വന്ന കുറവ്, സാമ്പത്തിക മാന്ദ്യം, വിനിമയ മൂല്യത്തിലെ തകര്ച്ച ഉപഭോഗത്തിലെ ഇടിവ് തുടങ്ങിയവയാണ് രാജ്യത്തെ തൊഴില് മേഖലയ്ക്ക് ഭീഷണിയുയര്ത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തല്.
വ്യവസായിക മേഖലയ്ക്ക് ഉണര്വേകാന് റിസര്വ് ബാങ്ക് പലിശനിരക്ക് മൂന്ന് ശതമാനം കുറയ്ക്കണമെന്ന് അസോച്ചം പ്രസിഡന്റ് സജ്ജന് ജിന്ഡല് പറഞ്ഞു.
പ്രമുഖ കമ്പനികളിലെ മനുഷ്യവിഭവശേഷി വകുപ്പ് മേധാവികള് പിരിച്ചു വിടല് നടപടികള്ക്ക് അന്തിമ രൂപം നല്കി വരികയാണ്. പത്ത് ദിവസത്തിനകം ഇതിനുള്ള നടപടികള് ഉണ്ടാകും. പിരിച്ചുവിടല് നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും ദീപാവലിയ്ക്ക് മുമ്പ് ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഇത് വൈകിപ്പിച്ചത്.
തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം മാനേജുമെന്റുകളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും സാമ്പത്തിക പ്രതിസന്ധി നേരിടാന് ഇതല്ലാതെ മറ്റുമാര്ഗ്ഗമില്ലെന്നും ജിന്ഡല് വ്യക്തമാക്കി.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications