Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഗ്യക്ക്‌ ബിജെപി പിന്തുണ

ദില്ലി: മാലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌ത പ്രഗ്യാ സിങ്‌ തീവ്രവാദിയല്ലെന്ന്‌ ബിജെപി ദേശീയ പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. അതെ സമയം അവര്‍ക്ക്‌ ബിജെപിയുമായോ സംഘപരിവാറുമായോ ബന്ധമില്ലെന്നും രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കി.

ഒരു വ്യക്തിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌താല്‍ അവര്‍ തീവ്രവാദിയാണെന്നതിന്‌ അര്‍ത്ഥമില്ല. പ്രഗ്യയ്‌ക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ അത്‌ വെളിപ്പെടുത്തണം.

സാംസ്‌ക്കാരിക ദേശീയതയിലോ ഹിന്ദുത്വത്തിലോ വിശ്വസിയ്‌ക്കുന്നയാളെ തീവ്രവാദിയെന്ന്‌ വിശേഷിപ്പിക്കാനാവില്ലെന്നും രാജ്‌നാഥ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

മധ്യപ്രദേശ്‌, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയ സാഹചര്യത്തില്‍ പ്രഗ്യയെ തള്ളിപ്പറയാതെ തങ്ങളുടെ ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിയ്‌ക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം.

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രഗ്യയെ അറസ്റ്റു ചെയ്‌തത്‌ ബിജെപിയെ വെട്ടിലാക്കിയിരുന്നു. ഇവരെ തള്ളിപ്പറഞ്ഞാലുണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്തുകള്‍ കണക്കിലെടുത്താണ്‌ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം താത്‌കാലിക പിന്തുണയുമായി ബിജെപി മുന്നോട്ട്‌ വന്നിരിയ്‌ക്കുന്നത്‌.

അതെ സമയം ബിജെപിയില്‍ ഉടലെടുത്ത ആശയക്കുഴപ്പം മുതലെടുക്കാന്‍ ഉമാഭതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രഗ്യയ്ക്ക് സീറ്റ്‌ നല്‌കാമെന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ മുന്‍ ബിജെപി നേതാവും ഇപ്പോള്‍ ഭാരതീയ ജനശക്തി പാര്‍ട്ടി നേതാവുമായി ഉമ രംഗത്തിറങ്ങിയിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+