മന്ത്രിപുത്രനെ കണ്ടത്‌ ഹോട്ടലിലാണെന്ന്‌ പെണ്‍കുട്ടി
പനജി: ജര്മ്മന് ബാലികയെ പീഡിപ്പിച്ച കേസില് കീഴടങ്ങിയ ഗോവന് മന്ത്രിപുത്രന് രോഹിതിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു.
മാപ്പുസയിലെ ജുഡീഷ്യല് മജിസ്ട്രേട്ട് ഫസ്റ്റ് ക്ലാസ് കോടതിയാണ് രോഹിതിന്റെ റിമാന്റില് വിട്ടത്. ഊഹങ്ങളുടെ അടിസ്ഥാനത്തില് മാത്രമാണ് സംഭവത്തില് തിനിയ്ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് കെട്ടിച്ചമച്ച കേസാണെന്നും അഭിഭാഷകര് മുഖേന നല്കിയ ജാമ്യാപേക്ഷയില് രോഹിത് വ്യക്തമാക്കിയിരുന്നു.
സംഭവത്തില് നവംബര് 20നുള്ളില് അന്വേഷണം പൂര്ത്തിയാക്കാന് മജിസ്ട്രേട്ട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത 21ന് കേസ് വീണ്ടും പരിഗണിയ്ക്കും.
ഇതിനിടെ മിരാമറിലെ ഹോട്ടല് മുറിയില് സുഹൃത്തുക്കള്ക്കൊപ്പമാണ് രോഹിതിനെ പീഡിപ്പിക്കപ്പെട്ട പെണ്കുട്ടി ആദ്യമായി കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തല്. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുമ്പോഴാണത്രേ പെണ്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്ടലില് നിന്നും രോഹിതിന്റെ വാഹനത്തിലായിരുന്നുവത്രേ കുട്ടി തിരിച്ചുപോന്നത്. ഈ സമയത്താണ് രോഹിത് പെണ്കുട്ടിയോട് തന്റെ ലൈംഗികമോഹം വ്യക്തമാക്കിയത്. ആദ്യം എതിര്ത്തെങ്കിലും രോഹിതിന്റെ തുടരെത്തുടരെയുള്ള ആവശ്യപ്രകാരം കുട്ടി വഴങ്ങിക്കൊടുക്കുകയായിരുന്നുവത്രേ.
ഇതിന് ശേഷം രാത്രി എട്ടുമണിയ്ക്ക് രോഹിത് കുട്ടിയെ കെടിസി ബസ് സ്റ്റാന്റില് കൊണ്ടുവന്നു വിടുകയും കുട്ടി ബസ് പിടിച്ച് വീട്ടിലെത്തുകയുമായിരുന്നുവത്രേ. വീട്ടിലെത്തിയ കുട്ടി സംഭവം അമ്മയില് നിന്നും മറച്ചുവയ്ക്കുകയും ചെയ്തു.
കുട്ടി ഉറങ്ങിക്കഴിഞ്ഞപ്പോള് അവളുടെ മൊബൈലിലേയ്ക്ക് വന്ന ഒരു അശ്ലീല സന്ദേശം അമ്മ വായിക്കാനിടയാതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും റിപ്പോര്ട്ടില് പറയുന്നു.
എന്നാല് തനിക്ക് പെണ്കുട്ടിയുമായി അത്തരത്തില് ബന്ധമൊന്നുമുണ്ടായിട്ടില്ലെന്നും തങ്ങള് വെറും സുഹൃത്തുക്കള് മാത്രമാണെന്നുമാണ് ചോദ്യം ചെയ്യലിനിടെ രോഹിത് പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. പെണ്കുട്ടിയുടെ മൊഴിയെക്കുറിച്ച് കൂടുതല് കാര്യങ്ങള് വെളിപ്പെടുത്താന് അന്വേഷണ ഉദ്യോഗസ്ഥര്തയ്യാറായില്ല.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications