ന്യൂയോര്‍ക്ക് 3000 സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്‌ക്കുന്നു
ന്യൂയോര്ക്ക്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്ന് സിറ്റി ഹാളിലെ ജോലിക്കാരുടെ എണ്ണം കുറയ്ക്കാന് ന്യൂയോര്ക്ക് മേയര് മൈക്കല് ബ്ലൂംബര്ഗ് തീരുമാനിച്ചു.
സിറ്റി ഹാളില് നിന്നും 3000 ജോലിക്കാരെ പിരിച്ചുവിടാനും ആയിരം പൊലീസ് ഉദ്യോഗസ്ഥരുടെ കരാര് റദ്ദാക്കുന്നതിനുമാണ് തീരുമാനം.
ഇതുകൂടാതെ ന്യൂയോര്ക്ക് നഗരത്തില് താമസിക്കുന്നവര്ക്ക് വരുമാനത്തിന്റെ തോതനുസരിച്ച് 7.5 മുതല് 15.5 ശതമാനം വരെ വരുമാന നികുതി വര്ധിപ്പിക്കാനും ആലോചന നടക്കുന്നുണ്ട്. യുഎസിലെ ഏറ്റവും ഉയര്ന്ന വില്പന നികുതി നിലനില്ക്കുന്ന സ്ഥലമാണ് ന്യൂയോര്ക്ക്. 8.5 ശതമാനമാണ് ഇവിടുത്തെ വില്പന നികുതി നിരക്ക്.
ബജറ്റിലെ കമ്മി നികത്തുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ തുടക്കമാണിതെന്നാണ് റിപ്പോര്ട്ടുകളില് സൂചിപ്പിക്കുന്നത്. സിറ്റി കൗണ്സില് അംഗങ്ങളില് ചിലര് ഈ തീരുമാനത്തില് പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications