Get Updates
Get notified of breaking news, exclusive insights, and must-see stories!

3 വിദ്യാര്‍ഥിനികള്‍ ക്ലാസ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്പലപ്പുഴ: സ്‌കൂളില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനികളെ ക്ലാസ്‌ മുറിയ്‌ക്കുള്ളില്‍ വിഷം ഉളളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി.അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

അമ്പലപ്പുഴ തെക്കും പഞ്ചായത്തിലെ ആഷ ഭവനില്‍ ബാബുവിന്റെ മകള്‍ അനില(നീതു മോള്‍-17), കാഞ്ഞിട്ടചിറ വീട്ടില്‍ വേണുഗോപാലിന്റെ മകള്‍ വേണി (17), അമ്പലപ്പുഴ വടക്കു പഞ്ചായത്ത്‌ കഞ്ഞിപാടത്ത്‌ ജൂലി വില്ലയില്‍ വര്‍ഗീസിന്റെ മകള്‍ ജൂലി (17) എന്നിവരെയാണ്‌ തിങ്കളാഴ്‌ച രാത്രി പത്തരയോടെ ക്ലാസ്‌മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

അമ്പലപ്പുഴ മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌ മൂവരും. തിങ്കളാഴ്‌ച വൈകിട്ട്‌ മുതല്‍ വിദ്യാര്‍ഥിനികളെ കാണാനില്ലായിരുന്നു.

ബന്ധുവീടുകളിലും മറ്റും നടത്തിയ അന്വേഷണം വിഫലമായതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ സ്‌കൂളിലും പരിസരങ്ങളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട്‌ രാത്രി പത്തു മണിയോടെ ക്ലാസ്‌ മുറികള്‍ വീണ്ടുംതുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ ഇവരെ കണ്ടെത്തിയത് . ആ സമയത്ത് കുട്ടികള്‍ മരണത്തോട്‌ മല്ലിടുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മൂവരും മരിക്കുകയായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു.

വിദ്യാര്‍ഥിനികളുടെ കൈകളില്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ ഏഴു കത്തുകള്‍ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. കത്തുകളില്‍ സഹപാഠികളായ മൂന്ന്‌ ആണ്‍കുട്ടികളുടെ പേരുകള്‍ പരാമര്‍ശിയ്‌ക്കുന്നതായി സൂചനകളുണ്ട്‌. കത്തുകളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ പോലീസ്‌ ഇതുവരെ തയ്യാറായിട്ടില്ല.

ഇതേ തുടര്‍ന്ന്‌ നാട്ടുകാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷാവസ്ഥയുമുണ്ടായി. വിവരമറിഞ്ഞ്‌ സായുധ പോലീസ്‌ സംഘം രാത്രി വൈകി സ്‌കൂളിലെത്തി നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളെജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+