തമിഴകത്ത് സിപിഎം-ജയലളിത സഖ്യം
ചെന്നൈ: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി ഒരുമിച്ച് പ്രവര്‍ത്തിയ്‌ക്കാന്‍ ധാരണയായതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് കാരാട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാല് വര്‍ഷമായി തമിഴകത്ത് ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന ഇടത് കക്ഷികള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ഡിഎംകെയുമായുള്ള ബന്ധവും വിച്ഛേദിച്ചിരുന്നു. ഡിഎംകെ ബന്ധം വേര്‍പ്പെടുത്തിയാല്‍ ഇടത് പാര്‍ട്ടികളെ സ്വാഗതം ചെയ്യാന്‍ തയാറാണെന്ന് ജയലളിത നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ കഴിഞ്ഞയാഴ്‌ച ജയലളിതയെ സന്ദര്‍ശിച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന് ബര്‍ദന്‍ കാരാട്ടിനെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതോടെയാണ് പുതിയ സംഖ്യത്തിന് കളമൊരുങ്ങിയത്.












Click it and Unblock the Notifications