സിബിഐയുടെ പീഡനം: കന്യാസ്‌ത്രീകളുടെ ഹര്‍ജി മാറ്റി
കൊച്ചി: അഭയ കേസന്വേഷണവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടില്ലെന്ന് സിബിഐ സിജെഎം കോടതിയെ അറിയിച്ചു. സിബിഐ സംഘം പീഡിപ്പിയ്‌ക്കുന്നതായി ആരോപിച്ച് സെന്റ് ജോസഫ് ജനറലേറ്റിലെ കന്യാസ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്‌ക്കവെയാണ് സിബിഐ ഇക്കാര്യമറിയിച്ചത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ നിക്ഷ്‌കളങ്കരാണെന്ന് ചിത്രീകരിയ്‌ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം ഹര്‍ജികളെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു.
സിബിഐ സംഘം പീഡിപ്പിയ്‌ക്കുന്നതായി ആരോപിച്ച് സെന്റ് ജോസഫ് ജനറലേറ്റിലെ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ ജനറല്‍ ഉള്‍പ്പടെ 18 കന്യാസ്‌ത്രീകളും ഒരു അന്തേവാസിയുമാണ് സിബിഐയ്‌ക്കെതിരെ ഹര്‍ജി നല്‌കിയിരിക്കുന്നത്. ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിയ്ക്കും
സ്‌ത്രീകളെ അവര്‍ താമസിയ്‌ക്കുന്ന സ്ഥലങ്ങളില്‍ പോയി ചോദ്യം ചെയ്യണമെന്നിരിയ്‌ക്കെ കന്യാസ്‌ത്രീകളെ പലയിടങ്ങളില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ഇത് കൂടാതെ നിരീക്ഷണത്തിനായി കോണ്‍വെന്റില്‍ വനിതാ പോലീസിനെ നിയോഗിച്ചുവെന്ന പരാതിയും ഹര്‍ജിയിലുണ്ട്.












Click it and Unblock the Notifications