ദില്ലിയില്‍ ഷീലയ്‌ക്കിത് മൂന്നാമൂഴം

മിസോറമില്‍ ലാല്‍ താന്‍ഹാവ്‌ലയാണ് മുഖ്യമന്ത്രിയാവുക. പത്ത് വര്‍ഷമായി ദില്ലി ഭരിക്കുന്ന കോണ്‍ഗ്രസ് പ്രത്യേകിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിയ്‌ക്കാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ദില്ലി കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന നിയമസഭാ കക്ഷി യോഗം തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക് വിട്ടുകൊടുത്തുകൊണ്ട് പ്രമേയം പാസാക്കുകയായിരുന്നു. പിന്നീട് സോണിയ തന്നെ ഷീലയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു.
ദില്ലി മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക് മറ്റാരുടെ പേരും ഉയര്‍ന്നുവന്നില്ലെന്ന് നേതാക്കള്‍ പറയുന്നു. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷീല ദീക്ഷിത് ഉടന്‍തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തും.
മിസോറമില്‍ പത്തുവര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച ലാല്‍ താന്‍ഹാവ്‌ലയെ ഐക്യകണ്ഠേനയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്‌ച ഐസ്വാളിലായിരുന്നു പാര്‍ട്ടി നിയമസഭാകക്ഷി യോഗം ചേര്‍ന്നത്.












Click it and Unblock the Notifications