Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിയ്‌ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളെജുകളിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിയ്‌ക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ധാരണയിലെത്തി. നിരോധനം നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

അമ്പലപ്പുഴയില്‍ മൂന്ന്‌ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട്‌ നിയമസഭയില്‍ ചര്‍ച്ച നടക്കവെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌.

മൊബൈല്‍ ഫോണിന്‌ ഒട്ടേറെ ഉപയോഗങ്ങളുണ്ടെങ്കിലും ഇതിനെതിരെ ഒട്ടേറെ പരാതികളും ഉയരുന്നുണ്ട്‌. വിദ്യാര്‍ത്ഥിനികളുടെ ചിത്രമെടുക്കനായി മൊബൈല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളാണ്‌ ഇതില്‍ ഏറെയും.

അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്‌ത കുട്ടികളെ ഇത്തരം ചിത്രങ്ങളുടെ പേരില്‍ ബ്ലാക്‌ മെയില്‍ ചെയ്‌തതായും സൂചന ലഭിച്ചിട്ടുണ്ട്‌.ഈ സാഹചര്യത്തില്‍ വിദ്യാലയങ്ങളില്‍ മൊബൈല്‍ നിരോധനം നടപ്പാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

കോളെജുകളില്‍ കൂടി നിരോധനം ബാധകമാക്കണമെന്ന്‌ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി നിര്‍ദ്ദേശിച്ചു. കോളെജുകളില്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ്‌ ടു തലം വരെ മൊബൈല്‍ നിരോധനം നിലവിലുണ്ടെന്ന്‌ മന്ത്രി എം.എ ബേബി സഭയെ അറിയിച്ചു. തുടര്‍ന്ന്‌ സംസാരിച്ച ആഭ്യന്തര മന്ത്രി കോളെജുകളില്‍ കൂടി മൊബൈല്‍ നിരോധനം ബാധകമാക്കാന്‍ ശ്രമിയ്‌ക്കുമെന്ന്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+