അഭയ മരിച്ചദിവസം കുര്‍ബാന മുടങ്ങിയെന്ന വാര്‍ത്തയ്‌ക്കെതിരെ സിസ്‌റ്റര്‍
കോട്ടയം: സിസ്‌റ്റര്‍ അഭയ മരിച്ചദിവസം രാവിലെ ഫാദര്‍ ജോസ് പൂതൃക്കയില്‍ വികാരിയായിരുന്ന മള്ളൂശേരി സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാന മുടങ്ങിയെന്ന ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് കന്യാസ്‌ത്രീ.
മള്ളൂശേരി വിസിറ്റേഷന്‍ കോണ്‍വെന്റിലെ സിസ്‌റ്റര്‍ ഡിഗ്നയാണ് കുര്‍ബാന നടന്നില്ലെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചിരിക്കുന്നത്.
അഭയ മരിച്ച 1992 മാര്‍ച്ച് 27ന് പതിവുപോലെ കുര്‍ബാന നടന്നുവെന്നും താനും മറ്റു ചില കന്യാസ്‌ത്രീകളും പതിവായി എത്താറുള്ള ഇടവകാംഗങ്ങളും കുര്‍ബാനയില്‍ പങ്കുചേര്‍ന്നുവെന്നും സിസ്റ്റര്‍ പറയുന്നു. ഇക്കാര്യം അന്ന് അന്വേഷണത്തിനെത്തിയ പൊലീസുകാരെ അറിയിച്ചിരുന്നുവെന്നും ഡിഗ്ന പറഞ്ഞു.
അഭയ മരിച്ച ദിവസം കോട്ടൂരും, പൂതൃക്കയിലും വികാരിമാരായിരുന്ന പള്ളികളില്‍ രാവിലെയുള്ള കുര്‍ബാന നടന്നില്ലെന്നും കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികള്‍ തിരിച്ചുപോയെന്നും സിബിഐയ്‌ക്ക് മൊഴി ലഭിച്ചതായി വാര്‍ത്ത വന്നിരുന്നു.
ഇരു പള്ളികളിലെയും കപ്യാര്‍മാരും ഇടവകാംഗങ്ങളില്‍ ചിലരുമാണ് സിബിഐയ്‌ക്ക് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.












Click it and Unblock the Notifications