കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ലയുടെ നഗ്നചിത്രം: സ്ഥാപനത്തിന്‌ പിഴ

  • By Staff
Google Oneindia Malayalam News

പാരിസ്‌: ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയുടെ ഭാര്യയും മുന്‍ സൂപ്പര്‍ മോഡലുമായ കാര്‍ല ബ്രൂണിയുടെ നഗ്നചിത്രം ഉപയോഗിച്ച സ്ഥാപനത്തിന്‌ പിഴ.

കാര്‍ലയുടെ നഗ്നചിത്രം ആലേഖനം ചെയ്‌ത ബാഗുകള്‍ വിറ്റുവെന്ന പരാതിയില്‍ അവര്‍ക്ക്‌ 40,000 യൂറോ(2,700,497രൂപ)നഷ്ടപരിഹാരം നല്‍കണമെന്ന്‌ കോടതി ഉത്തരവിട്ടു.

1993ല്‍ കാര്‍ല പ്രൊഫഷണല്‍ മോഡലായിരുന്ന കാലത്തെടുത്ത നഗ്നചിത്രമാണ്‌ പാര്‍ഡന്‍ എന്ന ഫാഷന്‍ കമ്പനി ഇവരുടെ അനുവാദം കൂടാതെ ഉപയോഗിച്ചത്‌. കമ്പനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ 125000 യൂറോയാണ്‌ കാര്‍ല നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്‌.

ചിത്രം അനധികൃതമായി ഉപയോഗിച്ചത്‌ കാര്‍ലയ്‌ക്ക്‌ സാമ്പത്തികവും സദാചാരപരവുമായ നഷ്ടമുണ്ടാക്കിയെന്ന്‌ കോടതി നിരീക്ഷിച്ചു.

നഷ്ടപരിഹാരത്തുക ബ്രൂണി ജീവകാരുണ്യ പ്രവര്‍ത്തനത്തിനായിരിക്കും ഉപയോഗിക്കുകയെന്ന്‌ അവരുടെ അഭിഭാഷകന്‍ സൂചിപ്പിച്ചു. ഇത്രയും ചെറിയ തെറ്റിന്‌ 40000 യൂറോ നഷ്ടപരിഹാരം നല്‍കുകയെന്നത്‌ കൂടുതലാണെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പാര്‍ഡന്‍ സ്ഥാപകനും മാനേജരുമായ പീറ്റര്‍ മര്‍ട്‌സ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X