സിപിഎം: തിരുവനന്തപുരം, കൊല്ലം ജില്ലാ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കും
തിരുവനന്തപുരം: കടുത്ത വിഭാഗീയത നടന്നുവെന്ന് പാര്‍ട്ടി തല അന്വേഷണ കമ്മീഷന് കണ്ടെത്തിയ തിരുവനന്തപുരം, കൊല്ലം ജില്ലാക്കമ്മിറ്റികളിലെ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കാന്‍ സിപിഎം സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചു.
ഔദ്യോഗിക പാനലിനെതിരെ മത്സരത്തിലൂടെ വിജയിച്ച് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിലെത്തിയ ഒന്‍പത് പിണറായി പക്ഷക്കാരും കൊല്ലം ജില്ലാക്കമ്മിറ്റിയിലെത്തിയ നാല് വിഎസ് പക്ഷക്കാരും ജില്ലാക്കമ്മിറ്റികളില്‍ നിന്നും പുറത്താകും. ഇവര്‍ക്ക് പകരമായി പരാജയപ്പെട്ടവരെ അതാത് ജില്ലാ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനക്കമ്മിറ്റി തീരുമാനം തിരുവനന്തപുരത്ത് വിഎസ് പക്ഷത്തിന് നേട്ടമാകുമ്പോള്‍ കൊല്ലത്ത് പിണറായി പക്ഷത്തിനാണ് ഇത് ആശ്വാസം പകരുക.
പി. കരുണാകരന് അധ്യക്ഷനും എം.സി ജോസഫൈന്, എം.വി ഗോവിന്ദന് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി പുനസംഘടിപ്പിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാക്കമിറ്റി പിരിച്ചുവിട്ട് താത്കാലിക ജില്ലാ കമ്മിറ്റി രൂപീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട വിഎസ് പക്ഷത്തിന് ഈ തീരുമാനം വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര നേതാക്കളുടെ നിലപാടാണ് വിഎസ് പക്ഷത്തിന് പിന്തുണയായതെന്നാണ് സൂചന.
ജില്ലാക്കമ്മിറ്റിയുടെ പുനസംഘടനയ്ക്കായി ജനുവരി 25ന് പ്രത്യേക പ്ലീനം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications