അവസാനം പാകിസ്താന്‍ സമ്മതിച്ചു; കസബ് പാക് പൗരന്‍ തന്നെ
ഇസ്ലാമബാദ്: മുബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്മല്‍ അമിര്‍ കസബ് പാകിസ്ഥാനിയാണെന്ന് പാക് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുരാനി വെളിപ്പെടുത്തി.
പ്രധാനമന്ത്രിയെയും സര്‍ക്കാറിനെയും കണക്കിലെടുക്കാതെ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയതിന് ദുരാനിയെ പാക് ഭരണകൂടം പുറത്താക്കി. കസബ് പാകിസ്ഥാനിയാണെന്ന് ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് ദുരാനി പാക് പ്രധാനമന്ത്രി യൂസഫ് റാസാഗിലാനിക്കു കൈമാറിയതായിട്ടുണ്ട് . കസബ് പാകിസ്താനിയാണെന്ന് സമ്മതിച്ച് ഏക ഉദ്യോഗസ്ഥനാണ് ദുരാനി
ഇതിനിടെ കസബ് പാകിസ്താനി തന്നെയാണെന്ന് വാര്‍ത്താവിതരണമന്ത്രി ഷെറി റഹ്മാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാക് സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയുമായി കസബിനു ബന്ധമില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 26ലെ ആക്രമണത്തിനുശേഷം ഇതാദ്യമായാണ് അജ്മല്‍ സ്വന്തം പൌരനാണെന്നു പാക്കിസ്ഥാന്‍ സമ്മതിക്കുന്നത്.
പാക് പഞ്ചാബ് പ്രവിശ്യയിലെ ഫരീദ്കോട്ട് സ്വദേശിയാണ് കസബ് എന്ന് ഒരു ബ്രിട്ടീഷ് പത്രവും പാക് മാധ്യമങ്ങളും നേരത്തെ തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഇതിനു രേഖാമൂലമുള്ള തെളിവില്ലെന്നായിരുന്നു പാകിസ്താന്‍റെ വാദം. കസബ് പാകിസ്ഥാനിയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് 'ഡാണ്‍' ന്യൂസ് ചാനലും വെളിപ്പെടുത്തിയിരുന്നു.
പാക് പൊലീസ് ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതത്രെ. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും പാക് സുരക്ഷാ ഏജന്‍സികളുമായി അവര്‍ക്കു യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കസബ് എങ്ങനെ മുംബൈയില്‍ എത്തിയെന്നാണ് ഇപ്പോള്‍ പാക് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. താനും ഒപ്പമുണ്ടായിരുന്ന മറ്റ് 9 ഭീകരരും പാകിസ്ഥാനികളാണെന്നും തങ്ങള്‍ക്കു പരിശീലനം സിദ്ധിച്ചതു പാകിസ്ഥാനിലാണെന്നുമാണ് കസബ് ചോദ്യം ചെയ്യവെ പറഞ്ഞത്.
ഇന്ത്യ നല്‍കിയ തെളിവുകള്‍ ആധാരമാക്കി അന്വേഷണം തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാകിസ്താന്‍ അറിയിച്ചു.












Click it and Unblock the Notifications