രാജുവിനെ അറസ്റ്റുചെയ്യാന്‍ ആന്ധ്ര സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേട് നടത്തിയതായി സമ്മതിച്ചുകൊണ്ട് രാജിവച്ച സത്യം ചെയര്‍മാന്‍ ബി രാമലിംഗരാജുവിനെ അറസ്റ്റുചെയ്യാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം.
രാജുവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റുചെയ്‌തേയ്‌ക്കുമെന്ന് സൂചനയുണ്ട്. രാജി തീരുമാനം പ്രഖ്യാപിച്ച ശേഷം രാജു എവിടെയുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല.
സെബി അംഗങ്ങള്‍ അന്വേഷണത്തിനായി ഹൈദരബാദില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് രാജുവിനെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ രാജു എവിടെയുണ്ടെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇദ്ദേഹം ടെക്‌സാസിലേയ്‌ക്ക് കടന്നെന്നും ദുബയിലേയ്‌ക്ക് കടന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജു ഹൈദരാബാദില്‍ത്തന്നെയുണ്ടെന്നും എങ്ങോട്ടും മാറിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യാഴാഴ്‌ച അറിയിച്ചിരുന്നു.
ഇതിനിടെ ഓഹരിവിപണിയില്‍ സത്യത്തിന്റെ ഓഹരികളുടെ വില 6.30 രൂപയായി കുറഞ്ഞു. ഒരു ഘട്ടത്തില്‍ 12രൂപയായിരുന്നു സത്യം ഓഹരികളുടെ വില. ഇത് വീണ്ടും ഇടിയുകയായിരുന്നു.
2008ല്‍ ആദ്യം സത്യത്തിന്റെ ഓഹരിയ്‌ക്ക് 544 രൂപവരെ വിലയുണ്ടായിരുന്നു. രാജുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന ഘട്ടത്തില്‍ കുറയാന്‍ തുടങ്ങിയ വിലയാണ് ഇപ്പോള്‍ 6.30ല്‍ എത്തിനില്‍ക്കുന്നത്. സത്യത്തിന്റെ ഓഹരിയില്‍ നിക്ഷേപം നടത്തിയിരിക്കുന്ന എല്‍ഐസിയും എല്‍എന്‍ജിയും മാത്രമാണ് ഓഹരികള്‍ വിറ്റഴിക്കാതെ നിലനിര്‍ത്തുന്നത്.












Click it and Unblock the Notifications