കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിക്ക്‌ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചുകിട്ടാന്‍ യുവാവ്‌ പരാതി നല്‍കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: പ്രണയകാലത്ത്‌ നല്‍കിയ വാഗ്‌ദാനം ലംഘിച്ച്‌ മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന യുവതിയില്‍ നിന്നും താന്‍ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചുകിട്ടണമന്നാവശ്യപ്പെട്ട്‌ കാമുകന്‍ പൊലീസില്‍ പരാതി നല്‍കി.

കോള്‍ സെന്റര്‍ ജീവനക്കാരനായ ഐസക്‌ ഗജിന്‍ ആണ്‌ ഷാഹ്‌ ലിന്‍ അംബ്രോസ്‌ എന്ന തന്റെ മുന്‍കാമുകിയ്‌ക്ക്‌ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച പൊലീസില്‍ പരാതി നല്‍കിയത്‌.

കന്യാകുമാരി സ്വദേശിയായ ഐസക്‌ അരുമ്പാക്കത്താണ്‌ താമസിക്കുന്നത്‌. സാഹ്‌ലിന്‍ എന്‍ജീനീയറിങ്‌ വിദ്യാര്‍ത്ഥിനിയായിരുന്നകാലത്താണ്‌ ഇരുവരും പ്രണയത്തിലാകുന്നത്‌. അക്കാലത്തെ മറ്റാരെയും വിവാഹം ചെയ്യില്ലെന്ന്‌ ഇവര്‍ തീരുമാനവുമെടുത്തിരുന്നുവത്രേ.

എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടി വാഗ്‌ദാനം ലംഘിച്ച്‌ വീട്ടുകാര്‍ തിരഞ്ഞെടുത്ത ഒരു പണക്കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. മകളെ ഇനി കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്ന്‌ താക്കീത്‌ നല്‍കിയ കുട്ടിയുടെ പിതാവ്‌ ഇത്‌ ലംഘിച്ചാല്‍ കൊന്ന്‌ മൃതദേഹം കന്യാകുമാരിയിലേയ്‌ക്ക്‌ അയയ്‌ക്കുമെന്ന്‌ ഐസകിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടത്രേ.

ഒപ്പം സാഹ്‌ ലിനും ഐസകിനോട്‌ ഇനി തന്നെ വിളിക്കരുതെന്ന്‌ പറഞ്ഞിണ്ടുണ്ടത്രേ. പരാതിയില്‍ തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ഐസക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

മൂന്നുവര്‍ഷത്തെ പ്രണയത്തിനിടെ കാമുകിയ്‌ക്ക്‌ സമ്മാനിച്ച 13000 രൂപ, 3 വെള്ളിക്കൊലുസ്സുകള്‍, 15 ചുരിദാര്‍, 4 ജോഡി ചെരുപ്പ്‌, മൂന്നുവര്‍ഷം കാമുകിയുടെ മൊബൈല്‍ റിചാര്‍ജ്‌ ചെയ്‌തുകൊടുത്ത പണം എന്നിവ തിരിച്ചുകിട്ടണമെന്നും ഐകസ്‌ പരാതിയില്‍ പറയുന്നു.

സാഹ്‌ലിന്‍ തന്റെ ഭാര്യയാകുമെന്ന ഉറപ്പിലാണ്‌ വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും നല്‍കിയതെന്നും അവര്‍ അതിന്‌ തയ്യാറാകാത്ത സ്ഥിതിയ്‌ക്ക്‌ അവയെല്ലാം തിരിച്ചുകിട്ടാന്‍ തനിക്ക്‌ അവകാശമുണ്ടെന്നും ഐകസ്‌ പറയുന്നു. പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തശേഷം അത്‌ എസിപിയുടെ തീരുമാനത്തിന്‌ വിട്ടിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X