ശ്രീരാമസേനയ്‌ക്കെതിരെ രേണുകാ ചൗധരി
ദില്ലി: ശ്രീരാം സേനയുടെ ധാര്‍മിക പൊലീസ് കളി അവസാനിപ്പിക്കാന്‍ പബ് നിറയ്‌ക്കല്‍ നടത്തണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി രേണുകാ ചൗധരി.
മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതും അതിന് ശേഷമുണ്ടായ സംഭവങ്ങളും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാറിന്റെ പരാജയമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ യുവജനങ്ങള്‍ പബില്‍ പോവുകതന്നെവേണമെന്ന് രേണുക ആഹ്വാനം ചെയ്‌തു.
മംഗലാപുരത്ത് പബ് ആക്രമണത്തിന് ശേഷം വസ്‌ത്രധാരണകാര്യങ്ങളിലെ സ്വാതന്ത്ര്യം നിഷേധിച്ചതുള്‍പ്പെടെ സ്‌ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെ മന്ത്രി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറിന് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടിവരുമെന്ന് രേണുക മുന്നറിയിപ്പ് നല്‍കി.
പബ് ആക്രമണത്തിന് ശേഷം സ്‌ത്രീകള്‍ കയ്യില്ലാത്തതും ഇറുകിയതുമായ വസ്‌ത്രങ്ങള്‍ ധരിക്കരുതെന്ന് പറഞ്ഞ സേന വാലന്റൈന്‍ ദിനാഘോഷങ്ങല്‍ തടസ്സപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രണയദിനത്തില്‍ പൊതുസ്ഥലത്ത് സല്ലപിക്കുന്ന പ്രണയികളെ ബലമായി വിവാഹം കഴിപ്പിക്കാനും സേനയ്‌ക്ക് പദ്ധതിയുണ്ട്. ഇതിനായി വീഡിയോ ക്യാമറ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സേനാ നേതാവ് പ്രമോദ് മുത്തലിക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications