കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ സ്ഫോടന പരന്പര: ഒന്പത് മലയാളികളുള്‍പ്പെടെ 13 പേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ഒമ്പത് മലയാളികള്‍ ഉള്‍പ്പെടെ 13 പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ മലപ്പുറം സ്വദേശി അബ്ദുള്‍ സത്താറാണെന്ന് കര്‍ണാടക പോലീസ്‌ അറിയിച്ചു. കേരളവുമായി ബന്ധപ്പെട്ട പല തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടായിരുന്നുവെന്നു പൊലിസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഖ്യസൂത്രധാരന്‍ അബ്ദുള്‍ സത്താര്‍ മൂന്നാഴ്ച മുമ്പാണ്‌ ഹൈദരാബാദ്‌ പൊലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്ക് പുറമെ അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ ജലീല്‍, മുനാഫ്, സക്കറിയ, ബദറുദ്ദീന്‍, മുജീബ്, ഷറഫുദ്ദീന്‍ എന്നീ മലയാളികളാണ് പിടിയിലായത്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് പേര്‍ ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

ആന്ധ്രയിലേയും കേരളത്തിലേയും പൊലീസുമായി സഹകരിച്ചായിരുന്നു അന്വേഷണമെന്ന് കര്‍ണാടക പൊലിസ്‌ പറഞ്ഞു. കര്‍ണാടക പൊലിസ്‌ കേരളത്തിലും അന്വേഷണത്തിനെത്തിയിരുന്നു. കൊണ്ടോട്ടി സ്വദേശിയാണ്‌ അബ്ദുള്‍ സത്താര്‍.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അബ്ദുള്‍ സത്താര്‍ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും സൂചനയുണ്ട്. കഴിഞ്ഞ ജൂലൈ 25ന് നടന്ന സ്ഫോടന പരന്പരയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X