ഒരു പിടി ഗോതന്പിനായി 12കാരിയെ കൊന്നു
ലഖ്നൊ: ഒരുപിടി ഗോതന്പ് മോഷ്ടിച്ചുവെന്നാരോപിച്ച് പന്ത്രണ്ടുകാരിയെ ദന്പതികള്‍ മര്‍ദ്ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഗോദ്ന ഗ്രാമ നിവാസിനിയായ സോണിയെയാണ് അടുക്കളയില്‍ നിന്നും ഒരു കപ്പ് ഗോതമ്പ് കാണാതായെന്നാരോപിച്ച് മഹാപീരി, ഭാര്യ ധീര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് അടിച്ചു കൊന്നത്.
മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് മധുര പലഹാരം നല്‍കാമെന്ന് പറഞ്ഞ് ദമ്പതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ പെണ്‍കുട്ടിയുടെ തല പല തവണ ഭിത്തിയില്‍ ഇടിച്ചു. അവശയായ പെണ്‍കുട്ടിയെ സമീപത്തെ ഒഴിഞ്ഞ പറന്പില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും കടന്നു കളഞ്ഞുവെന്ന് പോലീസ് പറഞ്ഞു.
അവശനിലയില്‍ കണ്ട പെണ്‍കുട്ടിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ദന്പതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ലഖ്നൊവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഗോധ്ന ഗ്രാമം.












Click it and Unblock the Notifications