യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി സിദ്ദിഖ് തുടരും

കോണ്‍ഗ്രസ് പോഷക സംഘടനകളുടെ ചുമതലയുള്ള ജിതേന്ദ്ര സിങാണ് ഇക്കാര്യം അരിയിച്ചത്. എന്നാല്‍ ടി സിദ്ദിഖിനെ തിരികെ നിയമിച്ചതിനെക്കുറിച്ച് ഔദ്യോഗിക നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്‌ചയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നും സിദ്ദിഖിനെ മാറ്റി പകരം ലിജുവിനെ നിയമിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ നടപടിയായരുന്നു ഇത്. പോഷക സംഘടനകളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് ലിജുവിന്റെ നിയമനം നടത്തിത്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ലിജു നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. രാഹുല്‍ ഗാന്ധി നടത്തിയ പ്രതിഭാന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ലിജുവിന്റെ നിയമനം.
കേരളത്തില്‍ നടത്തിയ പ്രതിഭാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 17 പേരെ ശനിയാഴ്‌ച കൂടിക്കാഴ്‌ചയ്‌ക്കു ക്ഷണിച്ചിരുന്നു. ലിജുവിന് പുറമെ മാത്യു കുഴല്‍നാടന്‍, നിയാസ് ചിതറ, പ്രദീപ് വട്ടിപ്പുറം, റോണി ചെറിയാന്‍ എന്നിവരാണ് അവസാന റൗണ്ടിലെത്തിയത്.
അവസാനഘട്ട അഭിമുഖത്തിന് തൊട്ടുപിന്നാലെയാണ് ലിജുവിന്റെ നിയമനം പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. തിങ്കളാഴ്‌ച ചേരാനിരിക്കുന്ന യുഡിഎഫ് യോഗം മാറ്റിവയ്‌ക്കാന്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.












Click it and Unblock the Notifications