Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗതാഗത മന്ത്രി മാത്യു ടി തോമസ് മാത്യു രാജിവെച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനതാദള്‍ തങ്ങളുടെ മന്ത്രിയെ പിന്‍വലിച്ചു. ക്ലിഫ് ഹൗസില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയ്ക്ക് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ഗതാഗത മന്ത്രി മാത്യു ടി തോമസ് തന്റെ രാജിക്കത്ത് നല്കിയത്.

പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിവച്ചതെന്ന് രാജിക്കത്ത് നല്കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി രാജിക്കാര്യത്തില്‍ ഉറച്ചുനിന്നാല്‍ താനും അതിനൊപ്പം നില്ക്കുമെന്നും മന്ത്രി ടി തോമസ് വ്യക്തമാക്കി.

രാജി തീരുമാനം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ നേതാവ് വീരേന്ദ്രകുമാറാണ് പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ തങ്ങള്‍ക്ക് സീറ്റ് നിഷേധിച്ച സിപിഎമ്മിന്റെ നടപടി രാഷ്ട്രീയമായി നീതികരിയ്ക്കാനാവാത്തതാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

കോഴിക്കോട് സീറ്റ് ജനതാദളിന്റെ സിറ്റിംഗ് സീറ്റാണെന്നും കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തിന് വിജയിച്ച സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിയ്ക്കുമെന്ന കാര്യം പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

സീറ്റില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിയ്ക്കുമെന്ന കാര്യം തൂംകൂറില്‍ നടന്ന മൂന്നാം മുന്നണി രൂപീകരണ ചടങ്ങില്‍ പങ്കെടുക്കവെ ജനതാദളിന്റെ ദേശീയ അധ്യക്ഷനായ ദേവഗൗഡയെ അറിയിച്ചിരുന്നു.

കോഴിക്കോട് സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം മാര്‍ച്ച് 16ന് അറിയിക്കാമെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. സീറ്റ് നല്കില്ലെന്ന കാര്യം സിപിഎം നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തില്‍ മാത്യു ടി തോമസിനോട് രാജിവെയ്ക്കാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നു. അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ തീരുമാനം മാത്യു ടി തോമസ് അംഗീകരിയ്ക്കുകയായിരുന്നു. വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

ജനതാദളിന്റെ ഭാവി പരിപാടികള്‍ മാര്‍ച്ച് 18ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിയ്ക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. മുന്നണി വിടുന്നത് അടക്കുമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+