Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ നിലപാട്‌ മാറ്റി; അദ്വാനിയെ പിന്തുണയ്‌ക്കും

ദില്ലി: ബിജെപി നേതാവ്‌ എല്‍ കെ അദ്വാനിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി വിട്ട്‌ പുതിയ പാര്‍ട്ടി രൂപീകരിച്ച ഉമാ ഭാരതി തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തല്‍ അദ്വാനിയെ ന്യായീകരിച്ചുകൊണ്ട്‌ നാടകീയമായി രംഗത്തെത്തി.

അദ്വാനി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നാണ്‌ ഉമ പ്രഖ്യാപിച്ചിരിക്കുന്നത്‌. ബിജെപി വിട്ട്‌ ഭാരതീയ ജനശക്തി പാര്‍ട്ടി രൂപീകരിച്ചശേഷവും ഉമ നിരന്തരമായി അദ്വാനിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോല്‍ അതിന്‌ വിരുദ്ധമായ നിലപാടാണ്‌ ഉമ കൈക്കൊണ്ടിരിക്കുന്നത്‌.

അദ്വാനിയെ പിന്തുണയ്‌ക്കുമെന്ന്‌ കാണിച്ച്‌ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങിന്‌ ഉമ കത്തയച്ചു. രാജ്‌നാഥ്‌ സിങിനാണ്‌ കത്തയച്ചതെങ്കിലും കത്തെഴുതിയിരിക്കുന്നത്‌ അദ്വാനിയ്‌ക്കാണ്‌. ബിജെപിയില്‍ ചേരുകയില്ലെന്നും തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയില്ലെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പിന്തുണയ്‌ക്കുന്നതിന്‌ പകരമായി ലോക്‌സഭാ സീറ്റ്‌ വേണ്ടെന്നും പറഞ്ഞിട്ടുണ്ട്‌. പ്രധാനമന്ത്രിയാകുന്നതിന്‌ താങ്കള്‍ക്ക്‌ ഞങ്ങള്‍ യാതൊരു തടസ്സവും സൃഷ്ടിക്കുകയില്ലെന്ന്‌ ഉറപ്പുനല്‍കുന്ന കത്ത്‌ അവസാനിപ്പിക്കുന്നത്‌ സ്വന്തം മകളെപ്പോലെ എന്ന്‌ എഴുതി ഒപ്പിട്ടുകൊണ്ടാണ്‌.

പിന്തുണയ്‌ക്കു പുറമെ അദ്വാനിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഉമ വ്യക്തമാക്കിയിട്ടുണ്ട്‌. കത്ത്‌ ബിജെപി കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്‌്‌. രാജ്‌ നാഥ്‌ സിങ്‌ ഉമയുടെ നിലപാടിനെ സ്വാഗതം ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+