കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്രകുമാറിന്‌ നിലതെറ്റി: ദക്ഷിണാമൂര്‍ത്തി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എംപി വീരേന്ദ്രകുമാര്‍ സമനില തെറ്റിയിരിക്കുകയാണെന്ന്‌ സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി വി.വി ദക്ഷിണാമൂര്‍ത്തി.

കോഴിക്കോട്‌ ലോക്‌സഭാ സീറ്റ്‌ ഫാരിസ്‌ അബൂബക്കറിന്റെ പേമെന്റ്‌ സീറ്റാണെന്ന വീരേന്ദ്രകുമാറിന്റെ പ്രസ്‌താവന ഇതിന്‌ ഉദാഹരണമാണെന്നും ദക്ഷിണാ മൂര്‍ത്തി പറഞ്ഞു. കോഴിക്കോട്ട്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണത്തിന്‌ പിന്നില്‍ രഹസ്യ അജണ്ടയുണ്ട്‌. തിരഞ്ഞെടുപ്പില്‍ ഫാരിസ്‌ അബൂബക്കറിന്റെ പ്രസക്തി എന്താണെന്ന്‌ അറിയില്ല. വീരേന്ദ്രകുമാറിന്റെയും മകന്‍ ശ്രേയാംസ്‌ കുമാറിന്റെയും ദുര്‍നടപടികള്‍ പുറത്ത്‌ വരാതിരിക്കാനാണ്‌ ആരോപണം ഉന്നയിക്കുന്നത്‌-ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

ഫാരിസുമായി ബന്ധമുള്ളത്‌ വീരേന്ദ്രകുമാറിന്‌ മാത്രമാണ്‌. അദ്ദേഹത്തിന്റെയും മകന്റെയും വീരകൃത്യങ്ങള്‍ കണ്ട്‌ ജനതാദള്‍ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌- അദ്ദേഹം പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരത്ത്‌ കേസരി സ്‌മാരകത്തിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത സിപിഎം പിബി അംഗം എസ്‌ രാമചന്ദ്രന്‍ പിള്ള ജനതാദളുമായുള്ള പ്രശ്‌നങ്ങള്‍ പരഹരിക്കപ്പെടുമെന്ന്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.

കോഴിക്കോട്‌ സീറ്റ്‌ ഫാരിസ്‌ അബൂബക്കറിന്റെ പേമെന്റ്‌ സീറ്റാണെന്ന വീരേന്ദ്രകുമാറിന്റെ ആരോപണം തെറ്റാണ്‌. പേമെന്റ്‌ സീറ്റ്‌ എന്താണെന്ന്‌ അറിയില്ല. വിരോധമുള്ളവര്‍ പലതും ആരോപിക്കും അതിനോടെല്ലാം പ്രതികരിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

ദളിന്‌ വിജയസാധ്യതയുള്ള സീറ്റാണ്‌ വയനാട്‌. അതുകൊണ്ടാണ്‌ അവരോട്‌ അവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്‌. സീറ്റ്‌ സംബന്ധിച്ച്‌ സിപിഎമ്മിന്റെ നിലപാട്‌ ദേവെ ഗൗഡയെ അറയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X