ഇന്ത്യ 520കോടി ഡോളര്‍ വായ്‌പയെടുക്കുന്നു
ലണ്ടന്‍: നിലവിലുള്ള 300 കോടി ഡോളറിന്റെ വാര്‍ഷിക വായ്‌പയ്‌ക്കുപുറമെ ലോകബാങ്കില്‍ നിന്നും 520 കോടി ഡോളറിന്റെ വായ്‌പ കൂടിയെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
ജി 20 ഉച്ചകോടിയുടെ സമാപനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന വികസന സൗകര്യത്തിനും സാമ്പത്തിക മേഖലയ്‌ക്കുമായാണ് ഇത്രയും തുക വായ്‌പയെടുക്കുന്നത്.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേയ്‌ക്ക് പൊതുമേഖലാ വാണിജ്യ ബാങ്കുകളിലെ മൂലധന പുനര്‍നിക്ഷേപത്തിനാണ് തുക പ്രധാനമായും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. ബാക്കിവരുന്ന അടിസ്ഥാന സൗകര്യവികസനം നടത്തുന്ന കമ്പനികള്‍ക്കും പവര്‍ഗ്രിഡ് കോര്‍പ്പറേഷനും നല്‍കും-സിങ് അറിയിച്ചു.
ജി 20 രൂപീകരണത്തോടെ വികസ്വരരാജ്യങ്ങള്‍ പ്രധാന ശക്തിയായി മാറിയെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ധനകാര്യ വിപണി നിയന്ത്രിക്കുന്നതില്‍ ജി 20 യോഗം നിര്‍ണായക തീരുമാനങ്ങളെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
സാമ്പത്തിക മാന്ദ്യം ആവര്‍ത്തിക്കാതിരിക്കാന്‍ അന്താരാഷ്ട്ര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications