ക്രമസമാധാനം: ഹൈക്കോടതി പരാമര്‍ശത്തിന് സ്റ്റേ
ദില്ലി: ക്രമസമാധാനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇതിനെത്തുടര്‍ന്ന് കോടതി ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍, ജസ്റ്റിസ് പി സദാശിവം എന്നിവരടങ്ങിയ ബഞ്ചാണ് പരാമര്‍ശം സ്റ്റേ ചെയ്‌തുകൊണ്ട് ഉത്തരവിട്ടത്. സംസ്ഥാനത്ത് ക്രമസാധാനനില താറുമാറായെന്നും അക്രമങ്ങള്‍ പെരുകുമ്പോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ചൂടിലാണെന്നുമായിരുന്നു ഹൈക്കോടതി ജസ്‌റ്റിസ് വി രാംകുമാര്‍ വിമര്‍ശിച്ചത്.
വസ്‌തുതകള്‍ പരിശോധിക്കാതെയാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാംകുമാറില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ മുമ്പും ഉണ്ടായകാര്യവും മേല്‍ക്കോടതിയകള്‍ വിധിന്യായത്തില്‍ നിന്നും ഇത് മാറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 23ന് റഹീം പൂക്കുടശേരി വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു രാംകുമാറിന്റെ പരാമര്‍ശം.












Click it and Unblock the Notifications