ഇരു മുന്നണികള്‍ക്കും വിജയ പ്രതീക്ഷ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 15 ലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിയ്ക്കുന്പോള്‍ ഇടതുമുന്നണി 12 മുതല്‍ 15 വരെ സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം കൂട്ടലുകളിലും കിഴിക്കലുകളിലും മുഴുകിയ ഇരുമുന്നണികളിലെയും മുഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.
വടക്കന്‍കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കള്ളവോട്ടുണ്ടായെങ്കിലും അതിനെ അതിജീവിക്കുന്ന തരത്തില്‍ ജനവിധിയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
അതേ സമയം പല ഭാഗത്തുനിന്നും സംഘടിതമായ എതിര്‍പ്പുണ്ടായെങ്കിലും ഭൂരിപക്ഷം സീറ്റുകളിലും എല്‍ഡിഎഫ്. വിജയിക്കുമെന്നാണ് വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഉണ്‌ടായിട്ടുണ്ടെങ്കിലും മധ്യകേരളത്തില്‍ ഇടതുമുന്നണിക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്‌ടെന്നും സിപിഎം സംസ്ഥാന നേതൃത്വം അനുമാനിയ്ക്കുന്നു.
കാസര്‍കോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം, കോട്ടയം, ആറ്റിങ്ങല്‍, ഇടുക്കി എന്നീ മണ്ഡലങ്ങളാണ്
മികച്ച വിജയസാധ്യതകളുള്ളതായി സിപിഎം വിലയിരുത്തിയിരിക്കുന്നത്.
പൊന്നാനി, തൃശ്ശൂര്‍, മാവേലിക്കര എന്നിവിടങ്ങളിലും ഫലം എല്‍ഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.
പ്രചാരണരംഗത്ത് പാര്‍ട്ടി സംഘടനാ സംവിധാനം നല്ല പ്രവര്‍ത്തനം നടത്തിയെന്നും സര്‍ക്കാര്‍ വിരുദ്ധ തരംഗമൊന്നും പ്രകടമായില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.












Click it and Unblock the Notifications