Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധിയുടെ നിരാഹാരം പ്രഹസനം: ജയലളിത

ചെന്നൈ: ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധി നടത്തുന്ന നിരാഹാരസമരം പ്രഹസനമാണെന്ന്‌ എഐഎഡിഎംകെ നേതാവ്‌ ജയലളിത പറഞ്ഞു.

നിരാഹാരസമരം തമിഴ്‌ ജനതയെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ജയലളിത ആരോപിച്ചു. ലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കരുണാനിധി അനിശ്ചിതകാല നിരാഹാരം നടത്തുന്നത്‌.

ലങ്കയിലെ തമിഴ്‌ വംശജര്‍ക്കായി ജീവന്‍ അര്‍പ്പിക്കാന്‍ പോലും താന്‍ തയ്യാറാണെന്ന്‌ കരുണാനിധി പറഞ്ഞു. ഇതിനിടെ കരുണാനിധിയോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ സംസ്ഥാന വ്യാപകമായി ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാരം നടത്തുന്നുണ്ട്‌. കരുണാനിധിയുടെ മകന്‍ അഴിഗിരി പിതാവിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മധുരയില്‍ നിരാഹാരസമരം നടത്തുന്നുണ്ട്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ കരുണാനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ലങ്കന്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന്‌ ഉറപ്പു നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ കരുണാനിധി നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കരുണാനിധിയുടെ നിരാഹരത്തോടനുബന്ധിച്ച്‌ ഡിഎംകെ പ്രവര്‍ത്തകര്‍ പലയിടത്തും റോഡുകള്‍ ഉപരോധിക്കുന്നുണ്ട്‌. ഈറോഡ്‌, മധുര, ചെന്നൈ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+