സിപിഎം സെക്രട്ടേറിയറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലാവലിന്‍ കേസില്‍ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട ്‌ചെയ്യേണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ ഏവരും ഏറെ പ്രാധാന്യത്തോടെയാണ് ഈ യോഗത്തെ വീക്ഷിക്കുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം യോഗം ചര്‍ച്ച ചെയ്‌തേയ്‌ക്കും. പിണറായിയെ പ്രതിയാക്കാനുള്ള സിബിഐയുടെ നീക്കത്തെ തുടക്കത്തിലേ എതിര്‍ത്ത ഔദ്യോഗിക പക്ഷം എജിയുടെ റിപ്പോര്‍ട്ടിനെ ആയുധമാക്കി പിണറായിയെ സംരക്ഷിക്കാന്‍ ശ്രമിച്ചേയ്‌ക്കും.
എജിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനവും അവസാനം ഗവര്‍ണര്‍ എടുക്കുന്ന തീരുമാനവും നിര്‍ണായകമാണ്. എന്നാല്‍ ലാവലിന്‍ കേസില്‍ പിണറായി കുറ്റക്കാരന്‍ തന്നെയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ഇതിനിടെ ഏജിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം വി.എസ് സ്വപക്ഷത്തെ പ്രധാനികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ വിഎസ് പക്ഷത്തിന് ലാവലിന്‍ ഒരു ആയുധമാക്കാനുള്ള സകല സാധ്യതകള്‍ക്കും തടയിടാന്‍ ഔദ്യോഗികപക്ഷം ശ്രമിക്കുമെന്നകാര്യം ഏതാണ്ട് ഉറപ്പാണ്.












Click it and Unblock the Notifications