പ്രേമം നിരസിച്ചു; ഭീകരന്‍ സംഹാരതാണ്ഡവമാടി
ശ്രീനഗര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതനായ ഭീകര്‍ യുവതിയുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി.
ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദിയായ ഇസ്‌ഹാഖ് താന്‍ പ്രണയിച്ച യുവതിയുടെ ഭര്‍ത്താവിനെയും മാതാവിനെയും ഭര്‍തൃപിതാവിനെയും കൊലപ്പെടുത്തിയത്.
ജമ്മുവിലെ റിയാസി ജില്ലയിലെ പണ്ഡാര ഗ്രാമത്തില്‍ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സുരക്ഷാ കാരണങ്ങളുള്ളതിനാല്‍ യുവതിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
യുവതിയുടെ ഭര്‍ത്താവ് ഇജാസ്, അമ്മ താജ ബീഗം, ഇജാസിന്റെ പിതാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് കൊലപാതകം നടന്നത്.
മകളെ വിവാഹം ചെയ്‌ത് കൊടുക്കണമെന്ന് ഇസ്‌ഹാഖ് പലവട്ടം താജാ ബീഗത്തോട് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ ഈ ബന്ധം താജയ്‌ക്കും മകള്‍ക്കും ഇഷ്ടമായിരുന്നില്ല. ഇസ്‌ഹാഖിന്റെ ശല്യം സഹിക്കാന്‍ കഴിയാതായപ്പോള്‍ വിധവയായ താജ മകളെ ഇജാസിന് വിവാഹം ചെയ്‌തുകൊടുത്തു.
ഇതില്‍ പ്രതിഷേധിച്ചാണ് ഇസ്‌ഹാഖ് കൊല നടത്തിയത്. താജയെ കൊലപ്പെടുത്തുമെന്ന് ഇതിന് മുമ്പ് പലവട്ടം ഇസ്‌ഹാഖ് ഭീഷണി മുഴക്കിയിരുന്നുവത്രേ. മൂന്ന് കൂട്ടാളികള്‍ക്കൊപ്പമെത്തിയാണ് യുവതിയുടെ കണ്‍മുന്നിലിട്ട് ഇസ്‌ഹാഖ് ഭര്‍ത്താവിനെയും കുടുംബാംഗങ്ങലെയും വെടിവച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പരിസരവാസികളെയും ഭീഷണിപ്പെടുത്തിയാണത്രേ ഇസ്‌ഹാഖും കൂട്ടരും സ്ഥലം വിട്ടത്. സംഭവത്തെത്തുടര്‍ന്ന് യുവതിയ്‌ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications