കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് മന്ത്രിയാകണമെന്ന് പ്രമേയം

  • By Staff
Google Oneindia Malayalam News

കോട്ടയം: വിമാനയാത്രാക്കേസില്‍ കുറ്റവിമുക്തനായ കേരള കോണ്‍ഗ്രസ്‌ ജെ ചെയര്‍മാന്‍ പിജെ ജോസഫ്‌ വീണ്ടും മന്ത്രിയാകണമെന്ന്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉച്ചയ്‌ക്ക്‌ മൂന്ന്‌ മണിയ്‌ക്ക്‌ കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത്‌ ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കി.

പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫാണ്‌ പിജെ ജോസഫ്‌ മന്ത്രിയാകണമെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്‌.

തുടര്‍ന്ന്‌ പ്രസംഗിച്ച ജോസഫ്‌ പ്രമേയത്തെക്കുറിച്ച്‌ പരാമര്‍ശിയ്‌ക്കാന്‍ തയാറായില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ്‌ വ്യക്തമാക്കി.

കുറ്റവിമുക്തനാക്കപ്പെട്ടതിന്‌ പിന്നാലെ എല്ലാ മേഖലകളില്‍ തന്നെ വിളിച്ച്‌ അഭിനന്ദിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. വിധി പ്രഖ്യാപിച്ചയുടനെ തന്നെ വിളിച്ച മന്ത്രി മോന്‍സ്‌ ജോസഫിനോട്‌ പ്രത്യേകം നന്ദി പറയുന്നു. ജോസഫ്‌ പറഞ്ഞു.

പിസി തോമസ്‌, സുരേന്ദ്രന്‍ പിള്ള തുടങ്ങിയ പാര്‍ട്ടിയ വിമത നേതാക്കന്‍മാരെല്ലാം യോഗത്തില്‍ പങ്കെടുത്തു. കുറ്റവിമുക്തനായ ശേഷം ആദ്യമായാണ്‌ പിജെ ജോസഫ്‌ പാര്‍ട്ടി ആസ്ഥാനത്ത്‌ എത്തുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X