കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ മന്ത്രിസഭയില്‍ ലാലുവിന്‌ സാധ്യത

  • By Staff
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ്‌ സമയത്ത്‌ യുപിഎയുമായി ഇടഞ്ഞ്‌ നാലാം മുന്നണിയ്‌ക്ക്‌ രൂപം നല്‍കിയ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌വീണ്ടും യുപിഎ മന്ത്രിസഭയിലെത്താന്‍ സാധ്യത.

യുപിഎയുമായി ഇടഞ്ഞതും കോണ്‍ഗ്രസുമായി ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ സഖ്യമുണ്ടാക്കാതിരുന്നതും മണ്ടത്തരമായിപ്പോയെന്ന്‌ തിരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ ശേഷം ലാലു പ്രതികരിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സോണിയ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ ലാലു പ്രസാദനെ ക്ഷണിച്ചത്‌.

സോണിയ ലാലുവിനെ ഫോണ്‍ചെയ്‌ത്‌ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായി അദ്ദേഹത്തിന്റെ സെക്രട്ടറി ഭോല ലാദവ്‌ സ്ഥിരീകരിച്ചു. എല്‍ജെപിയുമൊന്നിച്ച്‌ നാലാം മുന്നണി രൂപീകരിച്ചതിന്‌ ശേഷം ലാലു മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

ബീഹാറില്‍ ഒറ്റയ്‌ക്കു മത്സരിച്ച ലാലുവിന്റെ ആര്‍ജെഡിയ്‌ക്ക്‌ നാലു സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. 262 സീറ്റുകള്‍ ലഭിച്ച സ്ഥിതിയ്‌ക്ക്‌ ലാലുവിന്റെ പിന്തുണയില്ലാതെ മറ്റ്‌ സ്വതന്ത്രരുടെ സഹായത്തോടെ യുപിഎയ്‌ക്ക്‌ സര്‍ക്കാറുണ്ടാക്കാന്‍ കഴിയും.

എന്നാല്‍ ലാലുവിനെ അടുത്ത സര്‍ക്കാറിലും പങ്കാളിയക്കാന്‍ കോണ്‍ഗ്രസിന്‌ താല്‍പര്യമുണ്ടെന്നാണ്‌ സൂചന. ഇതിനുള്ള വ്യക്തമായ സൂചനയാണ്‌ സോണിയ ഞായറാഴ്‌ച ലാലുവിനെ മന്ത്രിസഭാ യോഗത്തിനായി ക്ഷണിച്ചതെന്നാണ്‌ കരുതപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X