Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി ട്രേഡിംഗ് ഇന്നത്തേയ്ക്ക് നിറുത്തിവച്ചു

11.55 ന് വീണ്ടും ട്രേഡിംഗ് തുടങ്ങിയെങ്കിലും വിപണി 2099.21 ഉയര്‍ന്ന് 14272.63 പോയന്റിലെത്തി.
നിഫ്റ്റി 636.40 പോയന്റ് ഉയര്‍ന്ന് 4308.05 പോയന്റിലെത്തി. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തെ ട്രേഡിഗ് നിറുത്തി വച്ചു. ഇതും സെന്‍സെക്സിന്റെയും നിഫ്റ്റിയുടേയും ചരിത്രത്തിലെ ആദ്യ സംഭവമാണ്.

20 ശതമാനത്തിലേറെ സൂചിക ഉയര്‍ന്നാല്‍ വിപണി നിറുത്തിവയ്ക്കണമെന്ന എക്സ്ചേഞ്ചുകളുടെ നിബന്ധന അനുസരിച്ചാണിത്.

12 Noon

സെന്‍സെക്സ് ഉയര്‍ന്നു: ട്രേഡിംഗ് നിറുത്തിവച്ചു

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇടപാടുകള്‍ നിറുത്തി വച്ചു.

സെന്‍സെക്സ് 1305.97 (10.73 ശതമാനം) നിഫ്റ്റി 531.65 (14.65 ശതമാനം) പോയന്റുമാണ് വിപണി തുടങ്ങിയപ്പോള്‍ തന്നെ കൂടിയത്. നിഫ്റ്റി 4,203.30 ലും സെന്‍സെക്സ് 13,479.39 ലുമാണെത്തിയത്. 9.55 ന് ട്രേഡിംഗ് തുടങ്ങിയെങ്കിലും 30 സെക്കന്റ് മാത്രമേ അതു നടന്നുള്ളു. ചരിത്രത്തിലാദ്യമായാണ് ഒഹരിവിപണിയില്‍ ഇത്തരത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാവുന്നത്.

10.55 ന് വീണ്ടും ട്രേഡിംഗ് തുടങ്ങുമെന്നാണ് ആദ്യം വിപണി വൃത്തങ്ങള്‍ വ്യക്തമാക്കിയതെങ്കിലും പിന്നീട് അത് 11.55 ലേയ്ക്ക് മാറ്റി.

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പായി ഓഹരി സൂചിക പത്ത് ശതമാനം കൂടുകയാണെങ്കില്‍ ഒരു മണിയ്ക്കൂറും 10നും 15നും ഇടയ്ക്ക് ശതമാനം കൂടുകയാണെങ്കില്‍ രണ്ട് മണിയ്ക്കൂറും ട്രേ‍ഡിംഗ് നിറുത്തിവയ്ക്കണമെന്നതാണ് എക്സ്ചേഞ്ച് നിബന്ധന.
ക്രമാതീതമായി സൂചിക ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രേഡിംഗ് നിറുത്തി വയ്ക്കുകയായിരുന്നു. ക്രമാതീതമായ ഉയര്‍ച്ചയെ താഴ്ചയോ സൂചികയില്‍ ഉണ്ടായാല്‍ താനേ ട്രേഡിംഗ് നില്‍ക്കുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ട്രേഡിംഗ് നടക്കുന്ന സെര്‍വറുകള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്.

വീണ്ടും തുടങ്ങിയാലും രണ്ട് മണിയ്ക് ശേഷം സെന്‍സെക്സ് 1450 പോയിന്റ് കൂടുകയാമെങ്കില്‍ ഈ ദിവസത്തേയ്ക്ക് ട്രേഡിംഗ് നിറുത്തി വയ്ക്കും. എന്നാല്‍ ഒരുമണിയ്ക്കും രണ്ടരയ്ക്കും ഇടയ്ക്ക് 975 പോയന്റ് ആണ് കൂടുന്നതെങ്കില്‍ അരമണിയ്ക്കൂറത്തേയ്ക്കായിരിയ്ക്കും ട്രേഡിംഗ് നിറുത്തിവയ്ക്കുക.

കോണ്‍ഗ്രസ് നേതൃത്ത്വം നല്‍കുന്ന യുപിഎ മുന്നണിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം തിരഞ്ഞെടുപ്പില്‍ കിട്ടിയതാണ് വിപണിയില്‍ ശക്തമായ മുന്നേറ്റത്തിന് കാരണമായത്. ഇടതുപക്ഷങ്ങളുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ഭരിയ്ക്കാനാവുമെന്നത് വിപണിയ്ക്ക് വര്‍ദ്ധിത വീര്യമായി. കഴിഞ്ഞ സര്‍ക്കാരിന് നടത്താനാവാതെ പോയ പല പരിഷ്കാരങ്ങളും ഇടതുപക്ഷത്തിന് കൈയില്ലാത്ത ഈ സര്‍ക്കാരിന് നടത്താനാവുമെന്നാണ് വിപണി കരുതുന്നത്.

മേയ് 16ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് അതിന് ശേഷമുള്ള ആദ്യ വിപണി ദിവസമായിരുന്നു 18 തിങ്കളാഴ്ച.

10.30 A M

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+