മാര്‍പാപ്പ ഫേസ് ബുക്കില്‍
വത്തിക്കാന്‍ സിറ്റി: ഇന്റര്‍നെറ്റിലെ സൗഹൃദ സൈറ്റായ ഫേസ്‌ബുക്കില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും പ്രൊഫൈല്‍ ഉണ്ടാക്കുന്നു.
വത്തിക്കാന്റെ പുതിയ വെബ്‌സൈറ്റിലൂടെയാണ് ഫേസ് ബുക്ക് സംവിധാനം മാര്‍പ്പാപ്പ ഉപയോഗപ്പെടുത്തുന്നത്. യുവാക്കളിലേയ്‌ക്ക് ഐഫോണിലൂടെയും ഐപോഡിലൂടെയുമെല്ലാം തന്റെ മതപ്രഭാഷണങ്ങള്‍ എത്തിക്കുകയാണ് പോപ്പിന്റെ ലക്ഷ്യം.
നേരത്തേ മറ്റൊരു ഇന്റര്‍നെറ്റ് സംവിധാനമായ യുട്യൂബിലും മാര്‍പ്പാപ്പ ഇതേരീതിയില്‍ തന്റെ പ്രഭാണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങളുമായി സംവദിക്കുകയും ബന്ധപ്പെടുകയും ചെയ്യാതെ സഭ സഭയാകില്ലെന്ന് സഭയുടെ സാമൂഹിക സമ്പര്‍ക്ക വകുപ്പുസെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ ടിഗ്വേ പറഞ്ഞു.
പത്രങ്ങളും മാസികകളും യുവാക്കളെ ഇപ്പോള്‍ കാര്യമായി ആകര്‍ഷിക്കുന്നില്ല. ഏവരും ഇന്റര്‍നെറ്റിന്റെ സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് ജനസമ്പര്‍ക്കത്തിനായി ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സഭ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്‌ച ജനസമ്പര്‍ക്ക ദിനമായി ആചരിക്കുന്ന സഭ പുതിയ സാങ്കേതിക വിദ്യകളിലൂടെ ബൈബിള്‍ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക.












Click it and Unblock the Notifications