വിഎസിന്റെ ഫോണ്‍: അന്വേഷണം തുടങ്ങി
തൃശൂര്‍: വിഎസ് അച്യുതാനന്ദനും വിഎസ് അച്യുതാനന്ദനും ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തെക്കുറിച്ച് അന്വേഷിക്കാനായി തൃശൂര്‍ എസ്‌പി എംപി ദിനേഷ് സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലെത്തി.
വിഎസ് തന്നെ വിളിച്ചെന്ന അഴീക്കോടിന്റെ അവകാശവാദവും താന്‍ വിളിച്ചിട്ടില്ലെന്ന വിഎസിന്റെ പ്രതികരണവും ഉണ്ടാക്കിയ ദുരൂഹതെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ് തൃശൂര്‍ എസ്‌പിയെ ചുമതലപ്പെടുത്തിയത്.
വിഎസ് തന്നെ വിളിച്ചില്ലെങ്കില്‍ അദ്ദേഹത്തെ അനുകരിച്ച് മറ്റാരോ ആണ് തന്നെ വിളിച്ചതെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അഴീക്കോട് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസും വിഎസ് അഴീക്കോടിനെ വിളിച്ചുവെന്ന കാര്യം നിഷേധിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹൈടെക് സെല്ലിനെയും നിയോഗിച്ചിട്ടുണ്ട്. സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് മോഹനാണ് ഇതിന്റെ ചുമതല.
ഇതിനിടെ വിഎസിനെ ആക്ഷേപിച്ചതിന്റെ പേരില്‍ അഴീക്കോടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നടയില്‍ അഴീക്കോടിനെതിരെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടു.
ശനിയാഴ്‌ച രാവിലെ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററില്‍ അഴീക്കോടിനെതിരെ രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ജനനായകന്‍ വിഎസിനെ അപമാനച്ച സുകുമാര്‍ അഴീക്കോട് നാടുവിട്ടു പോവുക എന്നും പോസ്‌റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്‌റ്റര്‍ ആരാണ് പതിച്ചതെന്ന് വ്യക്തമല്ല.












Click it and Unblock the Notifications