ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 47 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം.
നിരോധത്തിനു മുന്നോടിയായി ഇന്ന് രാത്രി പത്തിനു വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ ചങ്ങലകളും കയറുകളും ഉള്‍പ്പടെ വലിച്ചുകെട്ടി ബോട്ടുകളുടെ പോക്കു വരവ് തടയാനുള്ള നടപടികള്‍ സ്വീകരിയ്ക്കും. കാലവര്‍ഷക്കെടുതികള്‍ക്ക് പിന്നാലെ ട്രോളിങ് നിരോധനം കൂടി പ്രാബല്യത്തിലാകുന്നതോടെ തീരദേശം വറുതിയിലേക്ക് നീങ്ങും. മത്സ്യ തൊഴിലാളികളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിരോധന കാലത്ത് താങ്ങു വളളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ അനുവാദമുണ്ട്. ഇന്‍ബോര്‍ഡ് എന്ജിന് ഘടിപ്പിച്ച വളളങ്ങള്ക്കുമാത്രം ഇന്ധനം നിറയ്ക്കാന്‍ ചിലയിടങ്ങളില്‍ ഡീസല്‍ ബങ്ക് തുറന്നു പ്രവര്‍ത്തിക്കും. നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാതല യോഗത്തില്‍ ഇന്‍ബോര്‍ഡ് എഞ്ചിന് വള്ളങ്ങള്‍ നിരോധിയ്ക്കണമെന്ന് മത്സ്യ തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ട് ഓണേഴ്സ് അസോസിയേഷനും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
2007ലെ ട്രോളിങ് നിരോധന ചട്ടങ്ങളില്‍ ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളെ പരിഷ്ക്കരിച്ച പരമ്പരാഗത മത്സ്യബന്ധനത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ ഇത്തരം വള്ളങ്ങളെ നിയമപ്രകാരം നിരോധിയ്ക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.
നിരോധനകാലയളവില്‍ തീരദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാന്‍ ഫിഷറീസ് മന്ത്രി എസ് ശര്‍മ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ഇവിടെ വന്ന് മത്സ്യബന്ധനം നടത്താതിരിയ്ക്കാനുള്ള മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications