സരബ്‌ജിത്തിന്റെ ഹര്‍ജി തള്ളി
ഇസ്ലാമാബാദ്: പാകിസ്‌താനില്‍ വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട് കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്‌ജിത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പാക് സുപ്രീം കോടതി തള്ളി.
സരബ്‌ജിത്തിനു വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീം കോടതി ഹര്‍ജി തള്ളാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ വധശിക്ഷ സുപ്രീം കോടതി നേരത്തെ ശരിവെച്ചിരുന്നു. സരബ്‌ജിത്ത് പാക്ക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കു സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
1990ല്‍ പതിനാല് പേര്‍ കൊല്ലപ്പെട്ട ലഹോര്‍-മുള്‍ട്ടാന്‍ സ്‌ഫോടനപരമ്പരയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സരബ്‌ജിത്തിനെ പാക് സൈന്യം പിടികൂടിയത്. 1990 ഓഗസ്‌റ്റ് 25ന് അറസ്‌റ്റിലായ സരബ്‌ജിത്ത് കഴിഞ്ഞ 17 വര്‍ഷമായി പാകിസ്‌താനിലെ കോട്ട് ലഖ്‌പത് ജയിലിലാണ് കഴിയുന്നത്. 2003ല്‍ ലഹോര്‍ ഹൈക്കോടതി സരബ്‌ജിത് സിങ്ങിനെ വധശിക്ഷയ്‌ക്കു വിധിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചെങ്കിലും ഇന്ത്യയുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ഇടപെടലുകളെത്തുടര്‍ന്ന് സരബ്‌ജിത്തിന്റെ വധശിക്ഷ നീട്ടിവയ്‌ക്കുകയായിരുന്നു.
സരബ്‌ജിത് ഇന്ത്യന്‍ ചാരനാണെന്നാണ് പാക്കിസ്‌ഥാന്റെ വാദം. എന്നാല്‍ സരബ്‌ജിത് സിങ് ചാരനല്ലെന്നും വഴിതെറ്റി പാക്കിസ്‌ഥാന്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ സരബ്‌ജിത്തിന്റെ മോചനസാധ്യതകള്‍ക്ക് മങ്ങലേറ്റരിയ്‌ക്കുകയാണ്.












Click it and Unblock the Notifications