കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക സിപിഎം പിബി യോഗം ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎം കേരളഘടകത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും ലാവലിന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനുമുള്ള പാര്‍ട്ടിയുടെ നിര്‍ണായക പൊളിറ്റ്‌ബ്യൂറോ യോഗം എകെജി ഭവനില്‍ ആരംഭിച്ചു.

യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കളെല്ലാം വെള്ളിയാഴ്‌ച തന്നെ ദില്ലിയില്‍ എത്തിയിരുന്നു. കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ്‌ രണ്ടുദിവസത്തെ പ്രത്യേക യോഗം വിളിച്ചത്‌. തിരഞ്ഞെടുപ്പ്‌ പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന പിബി യോഗത്തിലാണ്‌ കേരളത്തിലെ വിഭാഗീയത ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചത്‌. ലാവലിന്‍ പ്രോസിക്യൂഷന്‍ അനുമതിക്ക ശേഷമുണ്ടായ സംഭവവികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും യോഗം വിശദമായി പരിശോധിക്കും.

യോഗത്തില്‍ വിഎസ്‌, പിണറായി വിഭാഗങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കേന്ദ്ര നേതൃത്വം അന്തിമശ്രമം നടത്തുമെന്നാണ്‌ സൂചന. എന്നാല്‍ കടുത്ത നടപടകളിലേക്ക കേന്ദ്ര നേതൃത്വം കടക്കില്ലെന്നും സൂചനയുണ്ട്‌. കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത്‌ ഇരുവിഭാഗവും ശിരസ്സാവഹിക്കുമെന്നാണ്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്‌.

ലാവ്‌ലിന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന്‌ പിബി യോഗത്തില്‍ പങ്കെടുക്കാനെത്തിയ എംകെ പാന്ഥെ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X