കശ്‌മീരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. നാലു ദിവസം മുമ്പ് കാണാതായ കോളെജ് വിദ്യാര്‍ഥിയെ സുരക്ഷാ സേന വധിച്ചുവെന്ന് ആരോപിച്ച് ലാല്‍ചൗക്ക് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്.
ബുധനാഴ്‌ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവാവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭം അക്രമത്തിലേക്ക് തിരിയുകയായിരുന്നു.
പ്രക്ഷോഭകാരികള്‍ ഒന്നിലേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. ഇസ്‌ലാമിയ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അസ്‌റാര്‍ മുഷ്‌താക് ദാറിനെയാണ് നാലു ദിവസം മുമ്പു മൈസുമ മേഖലയില്‍ നിന്നു കാണാതായത്. ഇയാളെ സേന കൊന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രക്ഷോഭം കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേന നാലു പേരെ കൊന്നുവെന്ന് ആരോപിച്ച് നടന്ന പ്രക്ഷോഭത്തിനിടെയാണ് അസ്‌റാരിനെ കാണാതായത്.എന്നാല്‍, ബുധനാഴ്‌ച രാവിലെ റെയിന്‍വാരി പ്രദേശത്തു നിന്നും കണ്ടെടുത്ത ജഡം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് യുവതികളുടെ മരണവുമായി ബന്ധപ്പെട്ട നടന്ന പ്രക്ഷോഭങ്ങള്‍ ശമിച്ചു വരുന്നതിനിടെയാണ് താഴ് വര വീണ്ടും അസ്വസ്ഥമാകുന്നത്.












Click it and Unblock the Notifications