ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കാം
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് ഒഴിപ്പിയ്‌ക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചു. നിലവിലുള്ള സ്ഥിതി തുടരണമെന്ന സബ് കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജില്ലാ കോടതിയുടെ ഉത്തരവ്.
ക്ലബിലെ അംഗങ്ങളായ സുരേഷ് ഗോപി, ഡോ സി ഭരത് ചന്ദ്രന്‍, ബാലചന്ദ്രമേനോന്‍, എസ് കാര്‍ത്തികേയന്‍, ബ്രിഗേഡിയര്‍ ജി മോഹന്‍, പിഎസ് അജിത്ത് കുമാര്‍ നല്‌കിയ ഹര്‍ജി പരിഗണിച്ച സബ് കോടതി തത്സ്‌ഥിതി തുടരണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‌കിയ ഹര്‍ജിയിന്‍ മേലാണ് ഉത്തരവ്.
നിയമപ്രകാരമുള്ള നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ട് ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാമെന്ന് നേരത്തെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിലക്കെ സബ് കോടതി ഉത്തരവ് നിയമവിരുദ്ധമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതംഗീകരിച്ച കോടതി ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി.
ഗോള്‍ഫ് കോടതിയില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിന് ആശ്വാസമേകുന്നതാണ് കോടതി വിധി.












Click it and Unblock the Notifications