ഹൈക്കോടതി പരാമര്‍ശം നീക്കില്ല
ദില്ലി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേ സമയം ഹൈക്കോടതി പരാമര്‍ശങ്ങള്‍ ക്രമസമാധാനത്തിന്റെ വിലയിരുത്തലായി കാണേണ്ടതില്ലെന്നും പൊതുവായിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.
തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു വന്ന ജാമ്യ ഹര്‍ജി പരിഗണിക്കവേയാണു ജസ്റ്റിസ് ആര്‍ ബസന്ത് സംസ്ഥാനത്തു ക്രമസമാധാന നില തകരാറിലാണെന്നു കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസേനയെ ഇറക്കണമെന്നും നിര്‍ദേശിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശം സര്‍ക്കാരിനെ ഏറെ വെട്ടിലാക്കയിരുന്നു. കോടതി പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് പരാമര്‍ശം നീക്കിക്കിട്ടാന്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications