കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനെ എന്‍സിപിയില്‍ നിന്നും പുറത്താക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ എന്‍സിപി കേരള ഘടകം പ്രസിഡന്റ്‌ കെ മുരളീധരനെയും വര്‍ക്കിങ്‌ കമ്മിറ്റി പ്രത്യേക ക്ഷണിതാവായിരുന്ന എന്‍പി ഗംഗാധരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്‌ പവാറിന്റേതാണ്‌ തീരുമാനം. എന്‍സിപിയുടെ സംസ്ഥാന സമിതി പിരിച്ചു വിട്ടിട്ടുമുണ്ട്‌.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍ അധ്യക്ഷനായ അഡ്‌ഹോക്‌ കമ്മിറ്റിയേയും ശരദ്‌ പവാര്‍ നിയമിച്ചു. പീതാംബരന്‍ മാസ്റ്ററാണ്‌ മുരളീധരനെ പുറത്താക്കാനുള്ള പാര്‍ട്ടി തീരുമാനം മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌. മുരളി പോകുന്നത്‌ പാര്‍ട്ടിയ്‌ക്ക്‌ ഗുണം ചെയ്യുമെന്ന്‌ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

വ്യാഴാഴ്‌ച തിരുവനന്തപുരത്തു നടന്ന എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിയാന്‍ മുരളീധരന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനസമിതി പിരിച്ചുവിടാന്‍ ദേശീയ അധ്യക്ഷനോട്‌ ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. മുരളിയാകട്ടെ കോണ്‍ഗ്രസ്സിലേക്കു മടങ്ങുകയാണെന്ന്‌ പ്രഖ്യാപിയ്‌ക്കുകയും ചെയ്‌തിരുന്നു.

കരുണാകരനും മുരളീധരനും വരുന്നതിന്‌ മുമ്പും ചെറിയ പാര്‍ട്ടിയായിരുന്നെങ്കിലും എന്‍സിപിയ്‌ക്ക്‌ വിശ്വാസ്യതയുണ്‌ ടായിരുന്നു. അതില്ലാതാക്കി കൊണ്ടാണ്‌ ഇരുവരും പാര്‍ട്ടി വിട്ടു പോകുന്നത്‌.

മുരളിയ്‌ക്കൊപ്പം ആരൊക്കെ കോണ്‍ഗ്രസിലേക്ക്‌ പോകുമെന്ന്‌ ഇപ്പോഴും എന്‍സിപി സംസ്ഥാന നേതൃത്വത്തിന്‌ കൃത്യമായ വിവരമില്ല. അഡ്‌ഹോക്ക്‌ കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്നത്‌ വൈകിയ്‌ക്കുന്നത്‌ ഇതാണെന്നറിയുന്നു. എന്‍സിപി നേതൃയോഗത്തിലെ മുരളീധരന്റെ നിലപാടുകളും കോണ്‍ഗ്രസ്സിലേയ്‌ക്ക്‌ മടങ്ങാനാണ്‌ ആഗ്രഹമെന്ന പരസ്യ പ്രസ്‌താവനയുമാണ്‌ അച്ചടക്ക നടപടിയ്‌ക്ക്‌ കാരണമായത്‌. മാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശനമുന്നയിച്ചതിനാണ്‌ എന്‍പി ഗംഗാധരനെതിരേയും നടപടി. ഇത്‌ സംബന്ധിച്ച്‌ പീതാംബരന്‍ മാസ്റ്റര്‍ ദേശീയ അദ്ധ്യക്ഷന്‍ ശരദ്‌ പവാറിന്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയുണ്‌ ടായത്‌.

അതിനിടെ വെള്ളിയാഴ്‌ച കെ. കരുണാകരന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും കൂടിക്കാഴ്‌ച നടത്തി. മുരളീധരന്റെ കോണ്‍ഗ്രസ്‌ പ്രവേശവുമായി ബന്ധപ്പെട്ടാണ്‌ ഈ കൂടിക്കാഴ്‌ചയെന്ന്‌ അഭ്യൂഹമുയര്‍ന്നിട്ടുണ്ട്‌.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ്‌ മുരളി എന്‍സിപിയെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്‌. എന്നാല്‍ അത്‌ നടക്കാതെ വന്നതോടെ അദ്ദേഹം പാര്‍ട്ടി വിട്ട്‌ കോണ്‍ഗ്രസിലേക്ക്‌ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം മുരളി കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്‌. കെപിസിസി അധ്യക്ഷന്‍ ചെന്നിത്തലയും യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചനും മുരളിയെ എതിര്‍ക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X