അജ്ഞാത വാസത്തിനുശേഷം തസ്ലിമ തിരിച്ചെത്തി
ദില്ലി: വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീന് ഇന്ത്യയില്‍ തിരിച്ചെത്തി. ഇരുപത്തിയൊന്നു മാസം നീണ്ട അജ്ഞാത വാസത്തിനു ശേഷമാണ് തസ്ലീമ വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നത്.
'ലജ്ജ' എന്ന തന്റെ വിവാദ പുസ്തകത്തിലൂടെ ഇസ്ലാമിക മതമൗലിക വാദികളുടെ കണ്ണിലെ കരടായ തസ്ലീമ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്കിയ സുരക്ഷിത കേന്ദ്രത്തില്‍ താമസിച്ചുവരവേ 2007 നവംബറിലാണ് ഒരു യൂറോപ്യന്‍ രാജ്യത്തിലേക്ക് താമസം മാറ്റിയത്. വിസയുടെ കാലാവധി ഓഗസ്റ്റ് 17ന് അവസാനിക്കാനിരിക്കേയാണ് ഇപ്പോഴത്തെ തിരിച്ചുവരവ്.
രാവിലെ ദില്ലിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ തസ്ലീമയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. വിസയുടെ കാലവധി പുതുക്കുന്നതിന് ഇവര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ വിസ പുതുക്കുന്നതിന് അപേക്ഷ നലകിയിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ത്യയില്‍ സ്ഥിരമായി താമസിക്കാന്‍ അനുവദിക്കണമെന്ന തസ്ലീമയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications