ലൈംഗികത്തൊഴിലാളികള്‍ പന്നിപ്പനി ഭീതിയില്‍
മുംബൈ: സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ പന്നിപ്പനിയും രാജ്യത്തെ ലൈംഗിക വിപണിയെയും ലൈംഗികത്തൊഴിലാളികളെയും ബാധിക്കുന്നു.
മാന്ദ്യത്തെത്തുടര്‍ന്ന് മുംബൈയിലും പൂനെയിലുമുള്ള ചുവന്നതെരുവുകള്‍ മിക്കവയും പ്രതിസന്ധിയിലായിരുന്നു. അതില്‍ നിന്നും കരകയറാന്‍ തുടങ്ങുമ്പോഴേയ്‌ക്കും പന്നിപ്പനിയെന്ന മഹാമാരിയും ഇവയ്‌ക്കുമേല്‍ വന്നുപതിച്ചു.
പന്നിപ്പനി പേടിച്ച് ആവശ്യക്കാരെ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടങ്ങളിലെ ലൈംഗികത്തൊഴിലാളികള്‍. ഏറ്റവും കൂടുതല്‍ പന്നിപ്പനി മരണം നടന്ന പൂനെയിലെ ഏതാണ്ട് എല്ലാ ചുവന്ന തെരുവുകളും പൂര്‍ണമായും പണിയില്ലാത്ത അവസ്ഥയിലാണെന്ന് പറയാം.
ഉപഭോക്താക്കള്‍ക്ക് പന്നിപ്പനിയുണ്ടോയെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും രോഗം പടര്‍ന്നുപിടിക്കുന്നതുമായ അവസ്ഥയാണ് ലൈംഗികത്തൊഴിലാളികളില്‍ ഭീതിയുണ്ടാക്കുന്നത്. പലരും ചെറിയ ജലദോഷവും ചുമയുമായി എത്തുന്നവരെ തിരിച്ചയയ്‌ക്കുകയാണ് ചെയ്യുന്നത്.
മാത്രമല്ല കസ്‌റ്റമേഴ്‌സിനെ സ്വീകരിക്കുന്നവരാകട്ടെ അവര്‍ക്ക് നിര്‍ബ്ബന്ധമായും മാസ്‌ക് നല്‍കുകയും ചുംബിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍ എയ്‌ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങളെക്കുറിച്ച് ഏതാണ്ട് ബോധവതികളായ ഇവര്‍ പന്നിപ്പനിയുടെ കാര്യത്തിലും മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലകാര്യമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
പുനെയിലെ ബുദ്ധവാര്‍പേട്ടിലുള്ള ഏതാണ്ട് അയ്യായിരത്തോളം ലൈംഗികത്തൊഴിലാളികള്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് തൊഴില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications