കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം വരള്‍ച്ചാ ഭീഷണിയില്‍: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യം വരള്‍ച്ചാ ഭീഷണിയും ആപല്‍ക്കരമായ കാലാവസ്ഥാ വ്യതിയാനങ്ങളും നേരിടുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വനം-പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കുന്നു. നമ്മുടെ ജീവിതശൈലിയില്‍ തന്നെ ഗുണകരമായ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. കാലാവസ്ഥാ വ്യതിയാനം ലോകത്തിനാകമാനം ഭീഷണിയായിരിക്കുകയാണ്.

നദികള്‍ മലിനീകരിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളിലായിരിക്കണം പുതിയ തലമുറ ലക്ഷ്യം വെയ്‌ക്കേണ്ടത്-പ്രധാനമന്ത്രി പറഞ്ഞു.

സാധാരണ ലഭിക്കുന്നതിന്റെ 29 % കുറവ് മഴയാണ് ജൂണ്‍- സെപ്റ്റംബര്‍ കാലഘട്ടത്തില്‍ ഈ വര്‍ഷം ലഭിച്ചത്.ഇത് ധാന്യവിളകളുടെ വളര്‍ച്ചയെ സാരമായി ബാധിച്ചു. അവശ്യവസ്തുക്കളുടെ വിലവര്‍ധിക്കാനും ഇതിടയാക്കിയെന്ന് സിങ് പറഞ്ഞു.

വരള്‍ച്ച ഏറ്റവും അധികം ബാധിച്ചത് ഉത്തര്‍പ്രദേശിലാണ്. യുപിയിലെ ഒട്ടുമിക്ക ജില്ലകളും സര്‍ക്കാര്‍ വരള്‍ച്ച ബാധിത മേഖലയായി പ്രഖ്യാപിച്ചു. വരള്‍ച്ച തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കുകയാണ്.- പ്രധാനമന്ത്രി അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം, പ്രമുഖ നദികളുടെ ശുചീകരണം, ഊര്‍ജിത വനവല്‍ക്കരണപരിപാടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ ട്രിബ്യൂണലിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X