Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി: മുംബൈയില്‍ ഗര്‍ഭിണി മരിച്ചു

മുംബൈ: പന്നിപ്പനി ബാധിച്ച്‌ മുംബൈയില്‍ ഗര്‍ഭിണി മരിച്ചു. ഇതോടെ രാജ്യത്തെ പന്നിപ്പനി മരണം 29 ആയി. മുംബൈയില്‍ മാത്രം ഇതുവരെ മൂന്നുപേരാണ്‌ പനിബാധിച്ച്‌ മരിച്ചത്‌.

തിങ്കളാഴ്‌ചയാണ്‌ ഗര്‍ഭിണി മരിച്ചത്‌. മരണം പന്നിപ്പനിബാധയെത്തുടര്‍ന്നാണെന്ന്‌ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ വിദഗ്‌ധപരിശോധന നടത്തുകയായിരുന്നു.

ഇതിനിടെ പന്നിപ്പനി ബാധിച്ച്‌ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ പുനെയില്‍ തിയേറ്ററുകളും സ്‌കൂളുകളും ഓഗസ്‌റ്റ്‌ 23വരെ അടച്ചിടാന്‍ തീരുമാനിച്ചു. കര്‍ണാടകത്തില്‍ പന്നിപ്പനി ബാധിച്ച്‌ ഇതുവരെ അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്‌.

കേരളത്തില്‍ കൂടുതല്‍പ്പേര്‍ക്ക്‌ പന്നിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. മലപ്പുറം ജില്ലയില്‍ നാലുപേര്‍ക്കുകൂടി പനിബാധയുണ്ടെന്ന്‌ കണ്ടെത്തി. രണ്ടുസ്‌ത്രീകളുള്‍പ്പെടെ നാലുപേര്‍ക്കാണ്‌ പനിബാധയുള്ളത്‌. ഇപ്പോള്‍ കേരളത്തില്‍ 75 പേര്‍ക്കാണ്‌ പനിബാധയുള്ളത്‌.

ഇതിനിടെ കേരളത്തില്‍ പന്നിപ്പനി പരിശോധന നടത്തുന്നതിന്‌ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയ്‌ക്ക്‌ അനുമതി നല്‍കുന്നതിനായി തിങ്കളാഴ്‌ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സംഘം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

ചൊവ്വാഴ്‌ച സംഘം കേന്ദ്രസര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ നല്‍കും. സെന്ററിലെ സൗകര്യങ്ങളില്‍ കേന്ദ്രസംഘം പൂര്‍ണ സംതൃപ്‌തി പ്രകടിപ്പിച്ചതായി സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ എം രാധാകൃഷ്‌ണപിള്ള അറിയിച്ചു. പന്നിപ്പനിയുടെ പരിശോധനയ്‌ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ സെന്റര്‍ മുന്‍കയ്യെടുത്ത്‌ 15ലക്ഷം രൂപ ചെലവാക്കിയിരുന്നു.

മൂന്നു ദിവസം കൊണ്ടാണ്‌ പരിശോധനയ്‌ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്‌. മാസ്‌കുകളും കയ്യുറകളുമെല്ലാം ഇവിടെ സജ്ജമാണ്‌. ഒരു പരിശോധനയ്‌ക്കുവേണ്ടിമാത്രം ഏകദേശം പതിനായിരം രൂപ ചെലവ്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പന്നിപ്പനി നേരിടുന്നതിന്‌ സ്വീകരിച്ചിട്ടുള്ള കാര്യങ്ങള്‍ തിങ്കളാഴ്‌ച ആരോഗ്യമന്ത്രി പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+