കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: മുഖ്യപ്രതി കാരി സതീഷ്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

Kary Satheesh
ആലപ്പുഴ: പോള്‍ എം ജോര്‍ജ്ജ്‌ മുത്തൂറ്റിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന്‌ പൊലീസ്‌ പറയുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാമ്പറമ്പില്‍ സതീഷെന്ന കാരി സതീഷിനെ (23) അറസ്റ്റു ചെയ്‌തു.

പോളിനെ കുത്തിയത്‌ ഇയാളാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ചൊവ്വാഴ്‌ച ഉച്ചയോടെ പൊലീസ്‌ പിടികൂടിയ സതീഷിന്റെ അറസ്റ്റ്‌ വൈകുന്നേരമാണ്‌ രേഖപ്പെടുത്തിയത്‌. പായിപ്പാട്‌ കുരിശടിയ്‌ക്ക്‌ സമീപമുള്ള ഒരു വീട്ടില്‍ നിന്ന്‌ കാരി സതീഷിനെ കോട്ടയം ഡിവൈഎസ്‌പി പികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ കീഴടങ്ങാനുളള ശ്രമവും കാരി സതീഷ് നടത്തുകയുണ്ടായി എന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സതീഷിനൊപ്പം പായിപ്പാട്ടു നിന്നുള്ള ചില ഗുണ്ടകളും കസ്റ്റഡിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.

കൊലപാതകത്തെ തുടര്‍ന്ന്‌ ചവറയില്‍ ഉപേക്ഷിയ്‌ക്കപ്പെട്ട എന്‍ഡവര്‍ കാര്‍ കൊണ്ടു പോകാന്‍ ശ്രമിച്ച ശേഷം മുങ്ങിയ മൂന്നു പേരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. തിരുവനന്തപുരത്തെ വര്‍ക്ക്‌ഷോപ്പ്‌ ജീവനക്കാരും രാജേഷിന്റെ സുഹൃത്തുക്കളുമായ അനുരാജ്‌, ബിനുരാജ്‌, വിനു എന്നിവര്‍ ചൊവ്വാഴ്‌ച രാത്രി കന്റോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ക്ക്‌ മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതോടെ പോളിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞ 22 പേരില്‍ ഇരുപതു പേരും പിടിയിലായെന്നാണ്‌ സൂചന. അതേ സമയം ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X