Get Updates
Get notified of breaking news, exclusive insights, and must-see stories!

സരബ്‌ജിത്തിന്റെ മോചനം ആവശ്യപ്പെട്ട് ഭീമഹര്‍ജി

ലാഹോര്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന സരബ് ജിത്തിന്റെ മോചനത്തിനായി ഒരുലക്ഷം പേര്‍ ഒപ്പിട്ട ദയാഹര്‍ജി നല്‍കുന്നു.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കാണ് മുന്‍ ക്രിക്കറ്റ് താരങ്ങളും ജഡ്ജിമാരും അടക്കമുള്ള ഒരുലക്ഷം ഇന്ത്യക്കാര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുക.

സരബ്‌ജിത്തിന്റെ അഭിഭാഷകനായ ആവിസ് ഷൈക്കിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഭീമഹര്‍ജി തയ്യാറാക്കിയത്.

കപില്‍ദേവ്, ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം അജ്മീര്‍ ദര്‍ഗയിലെ സൈയ്ദ് അഹമ്മദ് ബുഖാരി, സയ്യിദ് അമീന്‍ ഹാഷ്മി, മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എസ്. മോംഗിയ, രജീന്ദര്‍ സച്ചാര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്.

സര്‍ദാരിയുമായുള്ള കൂടിക്കാഴ്ചക്കിടെ ദയാഹര്‍ജി സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ഷൈക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സരബ്ജിത്ത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കണമെന്നണ് ആഗ്രഹം. ഇതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+