കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരെ ഋഷിയെന്ന്‌ വിളിക്കണം: സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

ഭോപ്പാല്‍: വിദ്യാലയങ്ങളില്‍ ഭോജനമന്ത്രവും സൂര്യനമസ്‌കാരവും നിര്‍ബ്ബന്ധമാക്കിയ മധ്യപ്രദേശ്‌ സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേയ്‌ക്ക്‌.

അധ്യാപകരെ രാഷ്ട്ര ഋഷിയെന്ന്‌ സംബോധനചെയ്യണമെന്ന നിര്‍ദ്ദേശമാണ്‌ പുതിയ വിവാദത്തിന്‌ കാരണമായിരിക്കുന്നത്‌. പുതുയ നിര്‍ദ്ദേശം സെപ്‌റ്റംബര്‍ 13മുതല്‍ നടപ്പാക്കുമെന്ന്‌ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അര്‍ച്ചന ചിത്‌നിസ്‌ പറഞ്ഞു.

അധ്യാപകരെ ഋഷിയെന്ന്‌ വിളിക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാനത്തെ ന്യൂനപക്ഷവിഭാഗക്കാരെ ചൊടിപ്പിച്ചിരിക്കുകയാണ്‌. ആത്മീയ ആചാര്യന്മാരെയാണ്‌ ഋഷിമാര്‍ എന്നുവിളിക്കുകയെന്നും വെറും പ്രൊഫഷണലുകളായ അധ്യാപകരെ ഋഷിയെന്ന്‌ വിളിക്കുന്നത്‌ വിഡ്‌ഢിത്തമാണെന്നും പലഭാഗത്തുനിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

അധ്യാപകരെ എങ്ങനെയാണ്‌ വിശ്വാമിത്രനെപ്പോലുള്ള ഋഷിമാരുമായി തുലനം ചെയ്യുകയെന്ന്‌ മധ്യപ്രദേശ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ലിയോ കോര്‍ണേലിയോ ചോദിച്ചു.

അധ്യാപകരെ വിജ്ഞാനികള്‍ എന്ന്‌ വിളിക്കാം അതിലപ്പുറം അവരെ ഋഷിമാരെന്ന്‌ വിളിക്കുന്നത്‌ ആത്മീയാചാര്യന്മാരെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. സര്‍ക്കാര്‍ എന്തിനാണ്‌ ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല- അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ മുസ്ലീം ത്യോഹാര്‍ കമ്മിറ്റി അധ്യക്ഷന്‍ ഔസഫ്‌ ഷമീരി ഖുറം പറഞ്ഞു. എന്തുകൊണ്ട്‌ അധ്യാപകരെ രാഷ്ട്ര മൗലവി എന്നുവിളിച്ചൂകൂടായെന്നാണ്‌ അദ്ദേഹത്തിന്റെ ചോദ്യം.

സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം ഏര്‍പ്പെടുത്തിയതിനെതിരെ ക്രൈസ്‌തവ മതനേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സൂര്യനമസ്‌കാരം നിര്‍ബ്ബന്ധിതമാക്കരുതെന്ന്‌ കോടതി സര്‍ക്കാറിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഉച്ചഭക്ഷണത്തിന്‌ മുമ്പ്‌ ഭോജനമന്ത്രം ചൊല്ലണമെന്നത്‌ നിര്‍ബ്ബന്ധമാക്കിയ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ട്‌ മുസ്ലീം മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്‌. സെപ്‌റ്റംബര്‍ 5 മുതലാണ്‌ സ്‌കൂളുകളില്‍ ഭോജന മന്ത്രം നിര്‍ബ്ബന്ധമാക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X